Wednesday, December 11, 2024
HomeCrimeമനുഷ്യക്കടത്തു സംഘത്തിലെ കണ്ണിയാണ് പൾസർ സുനി : പി.ടി.തോമസ് എം.എല്‍.എ

മനുഷ്യക്കടത്തു സംഘത്തിലെ കണ്ണിയാണ് പൾസർ സുനി : പി.ടി.തോമസ് എം.എല്‍.എ

നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ടോയെന്ന് കാര്യം അന്വേഷിക്കണമെന്ന് പി.ടി. തോമസ് എംഎല്‍എ. മുഖ്യ പ്രതി പള്‍സര്‍ സുനി വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്ത് പോയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുമ്പ് സിനിമയില്‍ മുഖം കാണിച്ചവരും സജീവമായിരുന്നവരും പിന്നീട് സിനിമയില്‍ നിന്ന് അപ്രത്യക്ഷരാകുന്ന പ്രവണത ഉണ്ടായിട്ടുണ്ട്. ഇവര്‍ മനുഷ്യ കടത്തില്‍ അകപ്പെട്ടതാണോ എന്ന പരിശോധിക്കണം. ഇക്കാര്യത്തില്‍ പ്രതിക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കണം.

പ്രതി മുമ്പും താരങ്ങളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി നിര്‍മാതാവ് സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. അന്ന് എന്തുകൊണ്ട് ഇക്കാര്യത്തില്‍ അന്വേഷണം ഉണ്ടായില്ല എന്നകാര്യം പരിശോധിച്ചാല്‍ ഇപ്പോഴത്തെ കേസിന് ആധാരമായ നിരവധി കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസന്വേഷണത്തില്‍ അലംഭാവമുണ്ടായാല്‍ കൂടുതല്‍ വിവരങ്ങളുമായി മുന്നോട്ടുവരുമെന്നും പി.ടി.തോമസ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments