എനിക്ക് 72 കന്യകമാരെ വിവാഹം കഴിക്കാന്‍ സാധിക്കും

ചാവേര്‍ ആക്രമണത്തിനു പോകുന്നതിനു മുൻപ്‌ പതിനഞ്ചു വയസുകാരനായ അലാ അബ്ദ് അല്‍ അക്കീദി വീട്ടുകാര്‍ക്ക് എഴുതിയ കത്താണിപ്പോള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.എന്റെ പ്രിയപ്പെട്ട കുടുംബമേ, എന്നോട് ക്ഷമിക്കണം. ഞാന്‍ മരിക്കുമ്പോൾ ആരും സങ്കടപ്പെടരുത്. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കരുത്. എന്നെ വിവാഹം കഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നിങ്ങളതിനു സമ്മതിച്ചില്ല. പക്ഷേ, പറുദീസയിലെത്തുമ്പോൾ എനിക്ക് 72 കന്യകമാരെ വിവാഹം കഴിക്കാന്‍ സാധിക്കും .ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇറാഖിലെ ഒരു പരിശീലന ക്യാംപില്‍നിന്നു കണ്ടെത്തിയ കത്തില്‍ പറയുന്നതാണിത്.
ഇറാഖിലും സിറിയയിലും ചാവേര്‍ ആക്രമണത്തിനായി ധാരാളം കുട്ടികളെ ഐഎസ് ഭീകരര്‍ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണ് ഈ കത്ത്.
ജിഹാദിനുവേണ്ടി രണ്ടര വര്‍ഷത്തിനിടെ റിക്രൂട്ട് ചെയ്ത 15-16 വയസ്സുള്ള കുട്ടികളില്‍ ഒരാളാണ് അക്കീദി. യുഎസ്, ഇറാഖ് സേനയ്ക്കെതിരെ പോരാടാന്‍ കുട്ടികളെയാണ് ഐഎസ് കൂടുതലായി ഉപയോഗിക്കുന്നത്.ഇരുപതുവയസ്സിനു താഴെ പ്രായമുള്ള അന്‍പതോളം പേരുടെ ജന്മദിനമടക്കമുള്ള വിവരങ്ങള്‍ ഇതില്‍ രേഖപ്പെടുത്തിയിരുന്നു.