Saturday, September 14, 2024
HomeKeralaശിവരാത്രി ഉത്സവം കാണാൻ പോയ വയോധികയുടെ മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുകീറിയ നിലയിൽ

ശിവരാത്രി ഉത്സവം കാണാൻ പോയ വയോധികയുടെ മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുകീറിയ നിലയിൽ

അഞ്ചു ദിവസം മുമ്പ് ചങ്ങരക്കുളത്ത് ശിവരാത്രി ഉത്സവം കാണാൻ വീട്ടിൽനിന്നിറങ്ങിയശേഷം കാണാതായ വയോധികയുടെ മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുകീറിയ നിലയിൽ കണ്ടെത്തി. ആലങ്കോട് പന്താവൂർ സ്വദേശി മേലേപുരയ്ക്കൽ കുട്ടന്റെ ഭാര്യ ജാനകിയുടെ (75) മൃതദേഹമാണ് പന്താവൂർ കാമ്പ്രത്ത് പാടത്ത് കണ്ടെത്തിയത്.
വെള്ളിയാഴ്ച ശിവരാത്രി ഉത്സവം കാണാൻ പോയതാണെന്നു പറയുന്നു. ജാനകിയെ കാണാനില്ലെന്നു പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു.
അതിനിടെ ഇന്നുരാവിലെയാണ് മൃതദേഹം കാമ്പത്തെ വയലിൽ കണ്ടെത്തിയത്. ശരീരത്തിലാകമാനം കടിയേറ്റ പാടുകൾ ഉണ്ട്.
ഏറെ ബുദ്ധിമുട്ടിയാണ് പൊലീസ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർ നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
തെരുവുനായയുടെ ആക്രമണത്തിലാണോ കൊല്ലപ്പെട്ടത്, അതോ മരണത്തിനുശേഷമാണോ തെരുവുനായ്ക്കൾ കടിച്ചത് എന്നു പോസ്റ്റ്‌മോർട്ടത്തിനുശേഷമേ വ്യക്തമാകൂ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments