Monday, October 7, 2024
HomeKeralaയുവ നടിയെ ആക്രമിച്ച കേസില്‍ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

യുവ നടിയെ ആക്രമിച്ച കേസില്‍ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

യുവ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവുകൾ സിസിടിവിയില്‍ നിന്ന് ലഭിച്ചുവെന്നു സൂചന. സുനിയും സംഘവും നടിയുടെ വാഹനം പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

നടി സഞ്ചരിച്ചിരുന്ന കാറിനെ അക്രമികള്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ പിന്തുടരുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്ന് ലഭിച്ചത്. ഈ വാഹനമാണ് പ്രതികള്‍ നടിയുടെ കാറില്‍ ഇടിപ്പിച്ചത്. വെണ്ണലയില്‍ വാഹനം നിര്‍ത്തി പ്രതികള്‍ സമീപത്തുള്ള കടയില്‍ നിന്ന് വെള്ളം വാങ്ങുന്ന ദൃശ്യങ്ങളും ക്യാമറയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. വെണ്ണലയില്‍ താന്‍ കാര്‍ നിര്‍ത്തിയിരുന്നതായി നടിയും പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈ സമയം പിന്‍തുടര്‍ന്ന പ്രതികളും ട്രാവലര്‍ നിര്‍ത്തി.

ദേശീയപാതയിലുള്ള കടയില്‍ സ്ഥാപിച്ച സിസിടിവിയില്‍ നിന്നാണ് നിര്‍ണായകമായ തെളിവുകള്‍ പൊലീസിന് ലഭിച്ചത്. സംഭവം നടന്നതിന് പിന്നാലെ ദേശീയപാതയിലും സമീപത്തുള്ള സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതിനൊപ്പം ഗോശ്രീ പാലത്തിന് സമീപത്തുള്ള ഫ്ളാറ്റുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഗോശ്രീപാലത്തില്‍ നിന്ന് കായലിലേക്കെറിഞ്ഞു എന്നാണ് സുനി പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഫ്ളാറ്റുകളില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിനായി ഇന്നലെ കായലില്‍ അന്വേഷണ സംഘം തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments