Friday, May 3, 2024
HomeNationalപാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

ഉറി മേഖലയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു ആക്രമണം നടത്തി. സംഭവത്തില്‍ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കി. വ്യാഴാഴ്ച രാത്രിയോടെയാണ് പാക് സൈന്യത്തിന്റെ ആക്രമണമുണ്ടായത്. ഗവാഹലന്‍, ചോക്കാസ്, കിക്കെര്‍, കത്തി എന്നിവിടങ്ങളിലെ പോസ്റ്റുകള്‍ക്കുനേരെയാണ് വെടിവയ്പ്പുണ്ടായത്. നാട്ടുകാരനായ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.അതേസമയം, ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല് ഉണ്ടായി‍. രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഹന്ദ്‌വാര മേഖലയില്‍ വ്യാഴാഴ്ച രാത്രി മുതല്‍ ആരംഭിച്ച ഏറ്റമുട്ടല്‍ പുലര്‍ച്ചെവരെ നീണ്ടു. മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സൈന്യത്തിനു നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് സൈനിക വക്താവ് വ്യക്തമാക്കി. മൂന്ന് ഭീകരര്‍ പിടിയിലായതായാണ് റിപ്പോര്‍ട്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments