വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നടപടി എടുത്ത ആളാണ് ജേക്കബ് തോമസ്. അതുകൊണ്ടുതന്നെ പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതിരെ നടപടി എടുക്കാൻ സാധിക്കില്ലെന്നും പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.
ജേക്കബ് തോമസ് അഴിമതി നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ജേക്കബ് തോമസ് മാറണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്, തെറ്റായ നടപടിയുണ്ടായാല്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
അതേസമയം, വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തിരുന്ന് ജേക്കബ് തോമസ് നടത്തിയത് ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകളെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാരിനെയും കോടതിയെയും തത്ത കൊത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല കുറ്റപ്പെടുത്തി. വിജിലന്‍സിനെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.