മോട്ടോര്‍ വാഹനത്തൊഴിലാളികള്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി

24 hour strike

വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍ ആരംഭിച്ച പണിമുടക്ക് 24 മണിക്കൂർ നീണ്ട്‌ നിൽക്കും

]തേര്‍ഡ് പാര്‍ടി ഇന്‍ഷുറന്‍സ് പ്രീമിയം തുക ക്രമാതീതമായി വര്‍ധിപ്പിച്ചതിലും റോഡ് ഗതാഗതമേഖല പൂര്‍ണമായും കുത്തകവല്‍ക്കരിക്കുന്ന മോട്ടോര്‍ വാഹന നിയമഭേദഗതി നടപ്പാക്കാനൊരുങ്ങുന്നതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ മോട്ടോര്‍ വാഹനത്തൊഴിലാളികള്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി.

വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍ ആരംഭിച്ച പണിമുടക്ക് 24 മണിക്കൂർ നീണ്ട്‌ നിൽക്കും . ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്ത് സ്വകാര്യബസുകളും ടാക്സികളും ഓട്ടോറിക്ഷകളും പണിമുടക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ എന്നാല്‍ നിരത്തുകളില്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പണിമുടക്കിനോടനുബന്ധിച്ച് ഇന്ന് (വെള്ളിയാഴ്ച) രാവിലെ തമ്പാനൂര്‍ കേന്ദ്രീകരിച്ച് ഏജീസ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.