ഉദ്യോഗസ്ഥരുടെ പാദസേവ ചെയ്യാൻ സർക്കാരിനെ കിട്ടില്ല: മന്ത്രി എം.എം.മണി

mani

വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ ഒഴിവാക്കിയത് തന്നെയെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. ഉദ്യോഗസ്ഥരുടെ പാദസേവ ചെയ്യാൻ സർക്കാരിനെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജേക്കബ് തോമസിനെ നീക്കിയത് സംബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജേക്കബ് തോമസ് അഴിമതിക്കെതിരെ നിലപാടെടുത്ത ആളാണ്. പക്ഷേ, കോടതിയിൽ നിന്ന് പല വിമർശനങ്ങളും ഉണ്ടായി. അതോടെയാണ് ഒഴിയാൻ നിർദേശിച്ചത്. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് തന്നെ സർക്കാർ പ്രവർത്തിക്കും. എന്നാൽ അവരെ ദൈവമായി കണ്ട് പാദസേവ ചെയ്യാനൊന്നും സർക്കാരിനെ കിട്ടില്ല. ശരിയല്ല എന്ന് തോന്നിയാൽ മാറ്റുക തന്നെ ചെയ്യും. നല്ലത് ചെയ്താൽ അതിനെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ജേക്കബ് തോമസിന് പകരം ചുമതല ഡി.ജി.പിക്ക് നൽകിയിട്ടുണ്ട്. പകരം ആളിനെ ഉടൻ തന്നെ കണ്ടെത്തുമെന്നും മണി പറഞ്ഞു.