Friday, April 26, 2024
HomeKeralaഫാന്‍സി നമ്പറുകള്‍ ഓണ്‍ലൈനിൽ; ഭേദഗതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഫാന്‍സി നമ്പറുകള്‍ ഓണ്‍ലൈനിൽ; ഭേദഗതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പറുകള്‍ ഇനി ഓണ്‍ലൈനായി സ്വന്തമാക്കാം. മോട്ടോര്‍ വാഹന വകുപ്പ് ഭേദഗതി വരുത്തി. വാഹന മോട്ടോര്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച്‌ ഇഷ്ട നമ്പര്‍ സ്വന്തമാക്കാം. നമ്പര്‍ റിസര്‍വ് ചെയ്യാനുദ്ദേശിക്കുന്നയാള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് യൂസര്‍ ഐഡിയും പാസ് വേഡും സ്വന്തമാക്കണം. ലോഗിന്‍ ചെയ്ത ശേഷം ബന്ധപ്പെട്ട ഓഫീസ് തിരഞ്ഞെടുക്കുമ്ബോള്‍ റിസര്‍വ് ചെയ്യുന്നതിന് മാറ്റിവെച്ച നമ്പറുകള്‍ കാണാവുന്നതാണ്. ഇതില്‍ ഇഷ്ടമുള്ള നമ്പര്‍ തെരെഞ്ഞെടുത്ത് ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. ഒരു നമ്പറിന് ഒന്നിലേറെ ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ലേലത്തിലൂടെ നമ്പര്‍ സ്വന്തമാക്കാം. ഒരു വാഹനത്തിന് ഒന്നിലധികം നമ്പര്‍ റിസര്‍വ് ചെയ്യാനും സാധിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments