Tuesday, May 7, 2024
HomeNationalലോക് സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബി.ജെ.പി. അപകടകരമായ നീക്കത്തിനൊരുങ്ങുന്നുവെന്ന്

ലോക് സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബി.ജെ.പി. അപകടകരമായ നീക്കത്തിനൊരുങ്ങുന്നുവെന്ന്

2019 ലോക് സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബി.ജെ.പി. അപകടകരമായ നീക്കത്തിനൊരുങ്ങുന്നുവെന്ന് സൂചന നല്‍കി ബി.ജെ.പി. എം.പി. സുബ്രമണ്യം സ്വാമിയുടെ ട്വീറ്റ്. തെരഞ്ഞെടുപ്പില്‍ വികസനം പ്രചാരണവിഷയമാക്കുന്നത് അവസാനിപ്പിച്ച്‌ ഹിന്ദുത്വ അജണ്ട ഉപയോഗിച്ച്‌ വര്‍ഗ്ഗീയ ധ്രുവീകരണം നടത്താനും അഴിമതിയെ പ്രചാരണവിഷമാക്കാനാണ് ബി.ജെ.പി. ആലോചിക്കുന്നതെന്ന് സുബ്രമണ്യം സ്വാമി വ്യക്തമാക്കുന്നു.മോദി വികസനവിഷയങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിച്ചുവെന്നും അതിനാല്‍ ഇനി ബി.ജെ.പിക്ക് വിജയം ഉറപ്പാണെന്നും അദ്ദേഹം പറയുന്നു.’ഇനിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ഹിന്ദുത്വയും അഴിമതി ആരോപണങ്ങളും ഉപയോഗിച്ചായിരിക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപെട്ടിട്ടുണ്ട്. അദ്ദേഹത്തെ ഞാന്‍ അതിന് നിര്‍ബന്ധിച്ചിട്ടുണ്ട്. വികസനം ഇനി മുതല്‍ പ്രചാരണ വിഷയമാകില്ല. ഇപ്പോള്‍ അദ്ദേഹം ആ ഉപദേശം സ്വീകരിച്ചതായി ഞാന്‍ മനസ്സിലാക്കുന്നു. ഇനി വിജയം ഉറപ്പാണ്.’ സുബ്രമണ്യം സ്വാമി ട്വിറ്ററില്‍ കുറിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments