Sunday, April 28, 2024
HomeNationalഇന്ത്യയിൽ ഇനി വിമാനത്തിൽ ഫോൺ വിളിക്കാം, ഇന്റർനെറ്റ് ഉപയോഗിക്കാം

ഇന്ത്യയിൽ ഇനി വിമാനത്തിൽ ഫോൺ വിളിക്കാം, ഇന്റർനെറ്റ് ഉപയോഗിക്കാം

ഇന്ത്യയിൽ ഇനി വിമാനത്തിൽ ഫോൺ വിളിക്കാം, ഇന്റർനെറ്റ്  ഉപയോഗിക്കാന്‍ കേന്ദ്ര ടെലികോം കമ്മീഷന്‍റെ അനുമതി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ യാത്രക്കാര്‍ക്ക് ഫോണ്‍കോളുകള്‍ ചെയ്യാമെന്നും വൈഫൈ ഉപയോഗിച്ച്‌ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാമെന്നും കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദര്‍രാജന്‍ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്സ്മാന്‍ നിയമിക്കുമെന്നും അരുണ സുന്ദര്‍രാജന്‍ അറിയിച്ചു. വിമാനത്തില്‍ ഇന്‍റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് സംബന്ധിച്ച്‌ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം മന്ത്രാലയത്തിന് നേരത്തേ ശുപാര്‍ശ നല്‍കിയിരുന്നു.

വിമാനം 3000 അടി ഉയരത്തിൽ എത്തുമ്പോൾ യാത്രക്കാർക്കു സ്മാർട് ഫോണുകൾ ഉപയോഗിക്കാനാകും. ടെലികോം, വിമാന കമ്പനികൾ ഇതിനാവശ്യമായ സൗകര്യങ്ങൾ ഉടൻ ഏർപ്പാടാക്കും.ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകളിൽ ഏതാനും മാസത്തിനകം‌ സേവനങ്ങൾ പ്രാബല്യത്തിലാകും. രാജ്യാന്തരതലത്തിൽ മുപ്പതിലധികം വിമാനക്കമ്പനികൾ നിലവിൽ മൊബൈൽ കോൾ, ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments