Thursday, May 2, 2024
HomeNationalഇറാനില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ നിര്‍ത്തുമെന്ന് റിപ്പോർട്ട്

ഇറാനില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ നിര്‍ത്തുമെന്ന് റിപ്പോർട്ട്

ഇറാനില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ നിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇറാനുമായുള്ള ഇന്ധന വ്യാപാരം അവസാനിപ്പിക്കാനായി സൗഹൃദ രാജ്യങ്ങള്‍ക്ക് അമേരിക്ക നല്‍കിയ സമയപരിധി നാളെ അവസാനിക്കുന്നതിനാലാണ് ഈ നീക്കം. കഴിഞ്ഞ നവംബറില്‍ ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്മാറിയ അമേരിക്ക ഇറാന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ഇറാനുമായുളള എല്ലാ വ്യാപാരങ്ങളില്‍ നിന്നും പിന്മാറാന്‍ ഇന്ത്യയടക്കമുള്ള സൗഹൃദ രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചിരുന്നു. ഇതിന്റെ കാലാവധി നാളെ അവസാനിക്കുകയാണ്.

നിലവില്‍ ഇറാന് പുറമെ യു.എ.ഇ, സൗദി, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ഇന്ധന ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ ഏറ്റവും കൂടുതല്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാമതാണ് ഇറാന്‍. അവിടെനിന്നുള്ള ഇറക്കുമതി നിര്‍ത്തുന്നത് രാജ്യത്തെ ഇന്ധന വില വര്‍ധനവിന് കാരണമാകുമെന്നാണ് കരുതുന്നത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments