നോട്ട് നിരോധനം ബാധിച്ചു; ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 6.1 ശതമാനമായി കുറഞ്ഞു

പ​ണമിടപാടുകൾക്ക്‌ പാ​ൻ കാ​ർ​ഡ് നിർബന്ധം

നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിച്ചുവെന്നു വ്യക്തമാക്കി സാമ്പത്തിക വളർച്ചാ റിപ്പോർട്ട്. 2016-17 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാനിരക്ക് 6.1 ശതമാനം. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം ഇന്ത്യക്ക് നഷ്ടമായി. 6.9 ശതമാനം വളര്‍ച്ചയോടെ ചൈന ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 2016-17 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ജിഡിപി 7.1 ശതമാനമാണ്. എട്ട് ശതമാനമാണ് ലക്ഷ്യം വച്ചിരുന്നത്.

35 സാമ്പത്തിക വിദഗ്ധര്‍ പങ്കെടുത്ത റോയിട്ടേഴ്‌സ് അഭിപ്രായ സര്‍വേ പ്രവചിച്ചത് നാലാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.1 ആയിരിക്കുമെന്നാണ്. എന്നാല്‍ ഇതിലും 10 ശതമാനം കുറവാണ് വന്നിരിക്കുന്നത്. ഒക്ടോബര്‍ – ഡിസംബര്‍ മൂന്നാം ക്വാര്‍ട്ടറിലെ വളര്‍ച്ച ഏഴ് ശതമാനമായിരുന്നു. മോദി സര്‍ക്കാര്‍ നവംബറില്‍ പ്രഖ്യാപിച്ച നോട്ട് നിരോധനം ജിഡിപി വളര്‍ച്ചയെ ബാധിച്ചിട്ടുണ്ടെന്ന് തന്നെയാണ് വ്യക്തമാകുന്നത്.