Friday, October 4, 2024
HomeKeralaമുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുവിദ്യാലയങ്ങളിലെ സ്കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുവിദ്യാലയങ്ങളിലെ സ്കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുവിദ്യാലയങ്ങളിലെ സ്കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഊരൂട്ടമ്പലം സര്‍ക്കാര്‍ യുപി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനായി. ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്ക് വിദ്യാഭ്യാസമന്ത്രി കഥ പറഞ്ഞുകൊടുത്താണ് പരിപാടി ആരംഭിച്ചത്.
അവധിയുടെ ആലസ്യത്തിനും ആഘോഷത്തിനുമൊക്കെ വിട നല്‍കി ഇന്ന് സ്കൂളുകള്‍ തുറക്കുകയാണ്. കുട്ടികളെ വരവേല്‍ക്കാന്‍ സ്കൂളുകളെല്ലാം അണിഞ്ഞൊരുങ്ങിയിരിക്കുന്നു. സര്‍വ്വശിക്ഷാഅഭിയാന്‍ സംഘടിപ്പിക്കുന്ന സ്കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് വേദിയാകുന്നത് തിരുവനന്തപുരം ഊരുട്ടമ്പലത്തിലെ ഗവ. എല്‍പി-യുപി സ്കൂളുകളാണ്.
പ്രവേശനോല്‍സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്യും. വിവിധ ജില്ലകളില്‍ ജില്ലാ പ്രവേശനോല്‍സവങ്ങളും നടത്തുന്നുണ്ട്. സ്കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ എല്ലാ ക്ളാസുകളിലെയും പാഠപുസ്തകങ്ങളും കുട്ടികള്‍ക്കായി എത്തിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാംക്ളാസില്‍ പ്രവേശനം നേടിയവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments