യുഎൻ ഉപദേശകനും എഴുത്തുകാരനുമായിരുന്ന കെ.പി. ജോസഫ്-87 (കളരിക്കൽ പ്രാഞ്ചു ജോസഫ്) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഉദയംപേരൂർ സൂനഹദോസ് പള്ളിയിൽ നടക്കും. പനന്പിള്ളിനഗർ കൈരളി ഫ്ലാറ്റ് കമ്യൂണിറ്റി ഹാളിൽ രാവിലെ 8 മുതൽ 9 വരെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. 28ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുൻ നയതന്ത്രവിദഗ്ധൻ കെ.പി. ഫാബിയാൻ സഹോദരനാണ്. ബേബി, റോസി,സുശീല എന്നിവർ സഹോദരിമാരാണ്.
1999മുതൽ 2000 വരെ യുഎൻ ഫുഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷന്റെ ഉപദേശകനായി റോം, ഇറാഖ് എന്നീ രാജ്യങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം ഗേവൽ ക്ലബ്ബിന്റെ സ്ഥാപകനാണ്. 1952 മുതൽ 1962 വരെ കേന്ദ്രസർക്കാർ സർവീസിലും 74 മുതൽ 89 കൊച്ചിൻ ഷിപ്പ്യാർഡിൽ ഫിനാൻസ് ആൻഡ് മാനേജ്മെന്റ് സർവീസിൽ ചീഫ് മാനേജരായും ജോലിചെയ്തിട്ടുണ്ട്.
ഗോസ്പെൽ ഓഫ് ഗുരു ശ്രീനാരായണ, ഹോർമിസ്-ലെജൻഡ് ഓഫ് എ ബാങ്കർ, ഗോസ്പെൽ: ഗുരു ശ്രീനാരായണ ഓഫ് ഇന്ത്യ, ഉദയംപേരൂർ 1500 ഇയർ ഓൾഡ് ചർച്ച്, ദി ഡാർക്ക് സൈഡ് ഓഫ് മാർക്സിസം, ഗുരുചരിതം തുടങ്ങി പതിനഞ്ചിലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ഭാര്യ: ലീല ജോസഫ്, മക്കൾ: ഫ്രാൻസിസ് ജെ. കളരിക്കൽ (ഡിജിറ്റൽ മാർക്കറ്റിംഗ്, ദുബായ്), ജെറി ജോർജ് കളരിക്കൽ (യുഎസ് ഫോറിൻ സർവീസ്, വാഷിംഗ്ടൺ ഡിസി), അന്ന ആന്റണി (എഴുത്തികാരി, അയോവ, യുഎസ്). മരുമക്കൾ: എലിസബത്ത്, അനു, ജെറി ആന്റണി.