മുത്തൂറ്റ് ആശുപത്രിയുടെയും കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങൾക്കു തടയിടുക എന്ന ലക്ഷ്യത്തോടെ കോഴഞ്ചേരി റാന്നി റോഡിലുള്ള ഓടകൾ ഉൾപ്പെടെ വൃത്തിയാക്കുകയും മാലിന്യങ്ങൾ നീക്കുകയും ചെയ്തു.
ശുചീകരണയജ്ഞം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹൻ ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടർ ഡോ.ജോർജി കുര്യൻ മുത്തൂറ്റ് നേതൃത്വം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. പ്രകാശ് കുമാർ, മെംബർമാരായ ലതാ ചെറിയാൻ, ക്രിസ്റ്റഫർദാസ്, ബിജിലി പി. ഈശോ, ഡോക്ടർമാർ, സ്റ്റാഫംഗങ്ങൾ, നഴ്സിംഗ് വിദ്യാർഥികൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.