Tuesday, January 21, 2025
HomeKeralaഗിന്നസ് ബുക്കില്‍ കയറാന്‍ വേണ്ടിയാവരുത് ചോദ്യം ചെയ്യൽ ; വിമർശനവുമായി സെന്‍കുമാര്‍

ഗിന്നസ് ബുക്കില്‍ കയറാന്‍ വേണ്ടിയാവരുത് ചോദ്യം ചെയ്യൽ ; വിമർശനവുമായി സെന്‍കുമാര്‍

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ചോദ്യം ചെയ്യലിനെ വിമര്‍ശിച്ച് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘത്തലവന്‍ ഇല്ലാതെ ദിലീപിനെ ചോദ്യം ചെയ്തത് ശരിയായ രീതിയല്ല. ഗിന്നസ് ബുക്കില്‍ കയറാന്‍ വേണ്ടിയാവരുത് ചോദ്യം ചെയ്യലെന്നും സെന്‍കുമാര്‍ പറഞ്ഞു.

കേസിലെ പുതിയ വെളിപ്പെടുത്തലുകളെത്തുടര്‍ന്നു നടന്‍ ദിലീപിന്‌യും സംവിധായകനുമായ നാദിര്‍ഷാ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ അന്വേഷണ സംഘം പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തി 13.30 മണിക്കൂര്‍ മൊഴിയെടുത്തിരുന്നു.

ഒരു തരത്തിലും കഴിവ് തെളിയിക്കാത്ത ടോമിന്‍ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചത് ന്യൂറോ സര്‍ജന് പകരം ഇറച്ചി വെട്ടുകാരനെ ഇരുത്തിയത് പോലെയാണെന്നും സെന്‍കുമാര്‍ പരിഹസിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments