Friday, April 26, 2024
HomeNationalരാഹുല്‍ ഗാന്ധി തിരുച്ചുവന്നില്ലെങ്കില്‍ കൂട്ടരാജി; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍

രാഹുല്‍ ഗാന്ധി തിരുച്ചുവന്നില്ലെങ്കില്‍ കൂട്ടരാജി; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍

എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരുച്ചുവന്നില്ലെങ്കില്‍ കൂട്ടരാജിയുണ്ടാവുമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍. ന്യൂഡല്‍ഹി തുഗ്ലക്ക് റോഡിലെ രാഹുലിന്റെ വസതിയില്‍ രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച കൂടിക്കാഴ്ചയിലാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും രാജിവയ്ക്കുമെന്ന സമ്മര്‍ദ്ദ തന്ത്രം പ്രയോഗിച്ചത്. എന്നാല്‍ തന്റെ രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് മുഖ്യമന്ത്രിമാരോടും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചതെന്നാണു സൂചന. നരേന്ദ്ര മോദിക്കെതിരേ ദേശീയരാഷ്ട്രീയത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിന് മറ്റൊരു നേതാവില്ലെന്നും അതിനാല്‍ പ്രവര്‍ത്തകരുടെ വികാരം മാനിച്ച് അധ്യക്ഷ പദവിയിലേക്ക് തിരിച്ചുവരണമെന്നുമാണ് രാഹുലിനോട് മുഖ്യമന്ത്രിമാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടത്. ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ രാജിവയ്ക്കുകയാണെങ്കില്‍ ഞങ്ങളും പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങള്‍ രാജി വയ്ക്കാമെന്ന് മുഖ്യമന്ത്രിമാര്‍ അറിയിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തിരിച്ചടി പോലും മുന്‍കൂട്ടി കാണാന്‍ മുഖ്യമന്ത്രിമാര്‍ക്കായില്ലെന്നു രാഹുല്‍ഗാന്ധി വിമര്‍ശിച്ചിരുന്നു. എഐസിസി പ്രവര്‍ത്തക സമിതി യോഗം ഉടന്‍ ചേരണമെന്നും ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍, രാഹുല്‍ ഗാന്ധിയില്‍ നിന്ന് പോസിറ്റീവായ മറുപടിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അശോക് ഗെലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, എഐസിസി പട്ടികജാതി സെല്‍ ചെയര്‍മാന്‍, നിതിന്‍ റാവത്ത്, ഉത്തര്‍പ്രദേശ് പിസിസി സെക്രട്ടറി അജയ് സാരസ്വത് തുടങ്ങിയവരും രാജിവച്ചു. അധ്യക്ഷ പദവിയില്‍ രാഹുല്‍ ഗാന്ധി തുടരണമെന്നാവശ്യപ്പെട്ട് എഐസിസി ആസ്ഥാനത്തിനു മുന്നില്‍ പ്രവര്‍ത്തകര്‍ നിരാഹാരസമരം നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments