രാജസ്ഥാന്‍ ഭക്ഷ്യമന്ത്രി ബാബുലാല്‍ വര്‍മ്മയ്ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. അപകടത്തില്‍ പരിക്കേറ്റ മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് മോട്ടിലാല്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. തിങ്കളാഴ്ച രാത്രി ദേശീയപാത 76 ല്‍ സിമിലിയക്ക് സമീപമാണ് അപകടമുണ്ടായത്.
മന്ത്രി സഞ്ചരിച്ച വാഹനം റോഡിനു കുറുകെ കടന്നുപോവുകയായിരുന്ന പോത്തിനെ ഇടിച്ചിട്ടതിനു ശേഷം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. മന്ത്രിയ്ക്കും കാറില്‍ ഒപ്പമുണ്ടായിരുന്ന പിഎക്കും കാര്‍ ഡ്രൈവര്‍ക്കും ഗുരുതരപരുക്കേറ്റു. മറ്റൊരു വാഹനത്തില്‍ മന്ത്രിയെ പിന്തുടരുകയായിരുന്ന സുരക്ഷാ ജീവനക്കാരന്റെ നേതൃത്വത്തില്‍ പരിക്കേറ്റവരെ ഉടന്‍ സമീപത്തെ എംബിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മോട്ടിലാല്‍ മരണപ്പെടുകയായിരുന്നു. മന്ത്രി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മന്ത്രിയുടെ തലക്കാണ് സാരമായി പരിക്കേറ്റത്. അദ്ദേഹത്തെ എംബിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടക്കുമ്പോള്‍ കാറിന്റെ മുന്‍സീറ്റിലായിരുന്നു മന്ത്രിയുണ്ടായിരുന്നത്. പോത്തിനെ ഇടിച്ചതിനെ തുടര്‍ന്ന് വാഹനം റോഡില്‍ പലവട്ടം തകിടംമറിഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പോത്തിനെ ഇടിച്ച മന്ത്രിയുടെ വാഹനം തകിടം മറിഞ്ഞു ; പി എ മരിച്ചു
RELATED ARTICLES