ദേശീയഗാനം ആലപിക്കുന്നതിനിടെയാണ് നിതിന്‍ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം

മഹാരാഷ്ട്രയിലെ സോലാപൂര്‍ സര്‍വകലാശാലയിലെ പരിപാടിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം. പരിപാടി അവസാനിക്കാനിരിക്കെ ദേശീയഗാനം ആലപിക്കുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ദേശീയഗാനം അവസാനിക്കാന്‍ കാത്തിരിക്കാതെ അദ്ദേഹം തൊട്ടടുത്ത കസേരയില്‍ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

തൊണ്ടയിലെ അസുഖത്തിന് കഴിച്ച മരുന്നിന്റെ പാര്‍ശ്വഫലമായി മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അുഭവപ്പെട്ടതെന്നാണ് പ്രഥമിക നിഗമനം. മന്ത്രി പങ്കെടുക്കാനിരുന്ന മറ്റ് പരിപാടികള്‍ റദ്ദാക്കി നാഗ്പൂരിലേക്ക് മടങ്ങി. കഴിഞ്ഞ ഡിസംബറില്‍ അഹമദ്‌നഗറിലെ മഹാത്മാഗാന്ധി കാര്‍ഷിക സര്‍വ്വകലാശാലയിലെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുക്കുമ്ബോഴും നിതിന്‍ ഗഡ്കരി കുഴഞ്ഞു വീണിരുന്നു. അന്ന് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് കാരണമെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു.