വിദ്യാര്‍ത്ഥിനിയുടെ കയ്യില്‍ പിടിച്ച രാഷ്ട്രീയ നേതാവിനേ ചെരുപ്പൂരിയടിച്ച പെൺപട

rape attempt failed

പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് പൊതുസ്ഥലത്ത് വെച്ച് രാഷ്ട്രീയ നേതാവിനേ കണക്കിന് തല്ലി വിദ്യാര്‍ത്ഥിനികള്‍. പെണ്‍കുട്ടിയും സുഹൃത്തുക്കളും ചേര്‍ന്നാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ച ഒരു പ്രമുഖ കക്ഷിയുടെ നേതാവിനെ ചെരുപ്പ് ഉപയോഗിച്ച് ശരിപ്പെടുത്തിയത്. മഹരാഷ്ട്രയിലെ സംഗലി ജില്ലയിലെ മിറാജ് മെഡിക്കല്‍ കോളേജിന് മുന്നിലാണ് സംഭവം നടന്നത്.കോളേജിന്റെ പ്രധാന വാതിലിനടുത്ത് വെച്ച് നേതാവ് വിദ്യാര്‍ത്ഥിനിയുടെ കയ്യില്‍ കേറി പിടിക്കുകയായിരുന്നു. തുടര്‍ന്ന് നിര്‍ബന്ധിച്ച് കാറില്‍ കയറ്റുവാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ഒച്ച വെച്ചതോട് കൂടി മറ്റു വിദ്യാര്‍ത്ഥികള്‍ സ്ഥലത്തെത്തുകയും നേതാവിനേ മര്‍ദ്ദിക്കുകയും ആയിരുന്നു. സ്വന്തം കാലിലെ ചെരുപ്പൂരി നേതാവിന്റെ മുഖത്ത് ലക്ഷ്യം വെച്ചായിരുന്നു പെണ്‍കുട്ടികളുടെ ഓരോ അടിയും. അതിന് ശേഷം ചുറ്റും കൂടി നിന്നവരും നേതാവിനിട്ട് പെരുമാറി.