ബ്രൂവറി, ഡിസ്റ്റിലറി ഇടപാടില്‍ വെളിപ്പെടുത്തലുമായി എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ് രംഗത്ത്. ബ്രൂവറി വിഷയത്തില്‍ അന്തിമാനുമതി നല്‍കിയിട്ടില്ലെന്നും വിവാദം അപ്രസക്തമാണെന്നും ഋഷിരാജ് സിംഗ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. നിലവില്‍ നല്‍കിയിട്ടുള്ളത് അനുമതി പത്രം മാത്രമാണ്. ഇനി പന്ത്രണ്ടോളം വകുപ്പുകളുടെയടക്കം അനുമതി ലഭ്യമായാല്‍ മാത്രമേ ലൈസന്‍സ് അനുവദിക്കുകയുള്ളു എന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി. ശ്രീചക്രാ ഡിസ്റ്റിലറി 1998 മുതല്‍ അപേക്ഷ നല്‍കുന്നതാണ്. ഇതുകൊണ്ടാണു വിശദപരിശോധന നടത്താതിരുന്നതെന്നും ഋഷിരാജ് സിങ് പറഞ്ഞു.സ്ഥാപനങ്ങള്‍ക്ക് ഇതുവരെ ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും അതിനാല്‍ നിലവിലെ അനാവശ്യ ചര്‍ച്ചകള്‍ വസ്തുതനിഷ്ഠപരമാണെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. .
ബ്രൂവറി, ഡിസ്റ്റിലറി ഇടപാടില്‍ വെളിപ്പെടുത്തലുമായി ഋഷിരാജ് സിംഗ്
RELATED ARTICLES