Saturday, December 14, 2024
HomeKeralaശബരിമല വിഷയത്തില്‍ സമരം അവസാനിപ്പിച്ചെന്ന് പറഞ്ഞിട്ടില്ല-പി.എസ്. ശ്രീധരന്‍ പിള്ള

ശബരിമല വിഷയത്തില്‍ സമരം അവസാനിപ്പിച്ചെന്ന് പറഞ്ഞിട്ടില്ല-പി.എസ്. ശ്രീധരന്‍ പിള്ള

ശബരിമലയിൽ യുവതീ പ്രവേശന വിധിക്കെതിരെ ബി.ജെ.പി നടത്തുന്ന സമരം നിറുത്തിയിട്ടില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. ശബരിമല വിഷയത്തില്‍ സമരം അവസാനിപ്പിച്ചെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞതായി തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. മാദ്ധ്യമങ്ങള്‍ക്കെതിരെയും ശ്രീധരന്‍ പിള്ള വിമശനം ഉന്നയിച്ചു. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് എതിരെന്ന് പറഞ്ഞ് എഴുതിയത് മൗഢ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments