Saturday, May 4, 2024
HomeKeralaശവപ്പെട്ടിയും സ്വകാര്യ ബസ്സും വിവാഹത്തെ വൈറൽ ആക്കി

ശവപ്പെട്ടിയും സ്വകാര്യ ബസ്സും വിവാഹത്തെ വൈറൽ ആക്കി

വിവാഹമെന്നാല്‍ ചെറിയ കാര്യമൊന്നുമല്ല!!! വിവാഹത്തിന് പുതിയ മുഖം നൽകി കൊണ്ട് ശവപെട്ടിയും സ്വകാര്യ ബസ്സും. സമൂഹ മാധ്യമത്തില്‍ വിവാഹം വൈറലാക്കാൻ ഉദ്ദേശിച്ചു കൊണ്ട് തന്നെ. ഇവിടെയിതാ നവദമ്പതികളുടെ വ്യത്യസ്ഥമായ വിവാഹ യാത്ര. വരന്റെ വീട്ടുകാര്‍ ഒരുക്കി വച്ച വാഹനങ്ങള്‍ അവഗണിച്ച്‌ നവദമ്പതികളെ സുഹൃത്തുക്കള്‍ സ്വകാര്യ ബസില്‍ കയറ്റി വിട്ടതോടെ ഇവര്‍ക്ക് ഇത് പുതിയ ഒരനുഭവമായി. വരന്റെ വീടിന്റെ മുമ്പിലാണ് പിന്നീട് ബസ് നിര്‍ത്തുന്നത്. ഇരുവരും കാല്‍നടയായി വീട്ടിലേക്ക് പോവുന്നതും വീഡിയോയില്‍ കാണാം. ഇതിന്റെ വീഡിയോ വരന്റെ സുഹൃത്തുക്കള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വരനെ കൂട്ടുകാര്‍ ശവപ്പെട്ടിയില്‍ കൊണ്ടു പോവുന്ന കല്യാണ കാഴ്ചയും കഴിഞ്ഞയാഴ്ച വൈറലായി മാറിയിരുന്നു. യാത്രയ്ക്കിടയില്‍ വരന്‍ ഇടയ്ക്കിടെ എഴുന്നേറ്റ് ശവപ്പെട്ടിയില്‍ ഇരുന്നു കൊണ്ട് നാട്ടുകാരെ കൈവീശി കാണിക്കും. കല്യാണച്ചെക്കന്റെ ശവപ്പെട്ടി യാത്ര കാണാന്‍ റോഡിനിരുവശവും നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. കണ്ണൂരില്‍ നിന്നുള്ള ഈ സംഭവം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments