Saturday, December 14, 2024
HomeInternationalഗൂഗിള്‍ പ്ലസിന്റെ സേവനം ഏപ്രില്‍ രണ്ട് വരെ മാത്രം; തുടർന്ന് ഫയലുകൾ നശിപ്പിക്കാന്‍ തുടങ്ങും

ഗൂഗിള്‍ പ്ലസിന്റെ സേവനം ഏപ്രില്‍ രണ്ട് വരെ മാത്രം; തുടർന്ന് ഫയലുകൾ നശിപ്പിക്കാന്‍ തുടങ്ങും

ഉപഭോക്താക്കള്‍ കുറവായതിനാല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഗൂഗിൾ ‘പ്ലസ്’ അടച്ചു പൂട്ടുകയാണെന്ന് റിപ്പോർട്ട് . ഏപ്രില്‍ രണ്ട് വരെ മാത്രമേ ഗൂഗിള്‍ പ്ലസിന്റെ സേവനം ലഭ്യമാകൂവെന്ന് കമ്ബനി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ തന്നെ ഗൂഗിള്‍ ഇതിന്റെ സൂചനകള്‍ പുറത്ത് വിട്ടിരുന്നു. ഇനി വളരെ ചുരുങ്ങിയ കാലാവധിയെ ഉള്ളൂ, അതുകൊണ്ട് പ്ലസില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങളും ഫയലുകളും എല്ലാം വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നതിനായാണ് വീണ്ടും ഗൂഗിള്‍ കുറിപ്പിറക്കിയത്. ഏപ്രില്‍ രണ്ട് മുതല്‍ പ്ലസിലുള്ള ഫയലുകളും ചിത്രങ്ങളും വീഡിയോകളും നശിപ്പിക്കാന്‍ തുടങ്ങുമെന്നും ഗൂഗിള്‍ ഫോട്ടോസിലേക്ക് മാറ്റുന്ന ചിത്രങ്ങളൊഴികെ എല്ലാം ഡിലീറ്റ് ചെയ്യപ്പെടുമെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments