Sunday, April 21, 2024
HomeNationalജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ മാ​ർ​ച്ച് 15 വ​രെ

ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ മാ​ർ​ച്ച് 15 വ​രെ

ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​നി​ൽ കേ​ര​ളം മു​ൻ​നി​ര​യി​ലേ​ക്ക്. സം​സ്ഥാ​ന​ത്ത് 60 ശ​ത​മാ​നം വ്യാ​പാ​രി​ക​ൾ ജി​എ​സ്ടി എ​ൻ​റോ​ൾ​മെന്‍റ് പൂ​ർ​ത്തി​യാ​ക്കി. ഡി​ജി​റ്റ​ൽ സി​ഗ്നേ​ച്ച​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ രേ​ഖ​ക​ളും സ​മ​ർ​പ്പി​ച്ച് എ​ൻ​റോ​ൾ​മെ​ന്‍​റ് പൂ​ർ​ത്തി​യാ​ക്കി​യ വ്യാ​പാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കേ​ര​ള​മാ​ണ് ഇ​പ്പോ​ൾ മു​ന്നി​ൽ. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്കാ​യി മാ​ർ​ച്ച് 15 വ​രെ സ​മ​യം നീ​ട്ടി ന​ൽ​കി​യി​ട്ടു​ണ്ട്. പ്രൊ​പ്രൈ​റ്റ​ർ​ഷി​പ്പി​ലു​ള്ള വ്യാ​പാ​രി​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ സി​ഗ്നേ​ച്ച​ർ ഇ​ല്ലെ​ങ്കി​ൽ​ക്കൂ​ടി​യും ആ​ധാ​ർ ഉ​പ​യോ​ഗി​ച്ച് ഇ ​സി​ഗ്നേ​ച്ച​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ഇ​തി​നാ​യു​ള്ള സൗ​ക​ര്യം​ജി​എ​സ്ടി പോ​ർ​ട്ട​ലി​ൽ​ത്ത​ന്നെ ല​ഭ്യ​മാ​ണ്.

ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി പു​തി​യ ടെ​ല​ഫോ​ണ്‍ ന​ന്പ​റു​ക​ൾ നി​ല​വി​ൽ വ​ന്നു. ബി​എ​സ്എ​ൻ​എ​ലി​ൽ 0471155300 എ​ന്ന ന​ന്പ​റി​ലും മ​റ്റ് എ​ല്ലാ നെ​റ്റ് വ​ർ​ക്കു​ക​ളി​ലും 04712115098 എ​ന്ന ന​ന്പ​റി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. സം​സ്ഥാ​ന​ത്തെ ര​ണ്ട​ര ല​ക്ഷം വ​രു​ന്ന വ്യാ​പാ​രി​ക​ളാ​ണ് ജി​എ​സ്ടി സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ വാ​ണി​ജ്യ​നി​കു​തി വ​കു​പ്പി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള എ​ല്ലാ വ്യാ​പാ​രി​ക​ളും ജി​എ​സ്ടി സം​വി​ധാ​ന​ത്തി​ലേ​ക്ക് വ്യ​ക്തി​പ​ര​വും വ്യാ​പാ​ര​സം​ബ​ന്ധ​വു​മാ​യ വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളും അ​പ് ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്.

ഇ​തി​നാ​യി വാ​ണി​ജ്യ നി​കു​തി വ​കു​പ്പി​ന്‍​റെ നി​ല​വി​ലു​ള്ള വെ​ബ്സൈ​റ്റി​ൽ (www. keralataxes. gov.in) വ്യാ​പാ​രി​ക​ൾ ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന യൂ​സ​ർ ഐ​ഡി​യും പാ​സ്വേ​ഡും ഉ​പ​യോ​ഗി​ച്ച് കെ​വാ​റ്റി​സി www.gst.gov.inലേ​ക്ക് ലോ​ഗി​ൻ ചെ​യ്യു​ക. അ​പ്പോ​ൾ കെ​വാ​റ്റി​സി​ൽ ജി​എ​സ്ടി എ​ൻ​റോ​ൾ​മെ​ന്‍​റി​ന് ആ​വ​ശ്യ​മാ​യ താ​ത്കാ​ലി​ക യൂ​സ​ർ ഐ​ഡി​യും പാ​സ്‌‌​വേ​ഡും ല​ഭി​ക്കു​ന്നു. തു​ട​ർ​ന്ന് www.stg.gov.in എ​ന്ന പോ​ർ​ട്ട​ലി​ൽ ലോ​ഗി​ൻ ചെ​യ്യു​ക. ജി​എ​സ്ടി പോ​ർ​ട്ട​ലി​ൽ താ​ത്കാ​ലി​ക യൂ​സ​ർ​ഐ​ഡി​യും​പാ​സ്‌​വേ​ഡും മാ​റ്റി പു​തി​യ​ത് സൃ​ഷ്ടി​ക്കു​ക. തു​ട​ർ​ന്ന് ഡാ​ഷ്ബോ​ർ​ഡി​ൽ തെ​ളി​യു​ന്ന ടാ​ബു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത് വി​വ​ര​ങ്ങ​ൾ അ​പ് ലോ​ഡ് ചെ​യ്യു​ക. ഈ ​വി​വ​ര​ങ്ങ​ൾ ഡി​ജി​റ്റ​ൽ സി​ഗ്നേ​ച്ച​ർ ഉ​പ​യോ​ഗി​ച്ച് സാ​ധു​ത വ​രു​ത്തു​ക. ഡി​ജി​റ്റ​ൽ സി​ഗ്നേ​ച്ച​ർ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും വാ​ങ്ങു​ന്ന പ​ക്ഷം വ​ള​രെ തു​ച്ഛ​മാ​യ വി​ല​യ്ക്ക് ല​ഭി​ക്കു​ന്ന​താ​ണ്. എ​ൻ​റോ​ൾ​മെ​ന്‍​റ് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് രേ​ഖ​ക​ൾ സ്കാ​ൻ ചെ​യ്ത് ജി​എ​സ്ടി ഓ​ണ്‍​ലെ​ൻ സം​വി​ധാ​ന​ത്തി​ൽ ന​ൽ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യി എ​ല്ലാ ജി​ല്ലാ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സു​ക​ളി​ലും ഹെ​ൽ​പ്പ് ഡെ​സ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നുണ്ട്. ​ര​ജി​സ്ട്രേ​ഷ​ൻ സം​ശ​യ നി​വാ​ര​ണം ഹെ​ൽ​പ്പ്ഡെ​സ്ക് മു​ഖേ​ന നി​ർ​വ​ഹി​ക്കാ​വു​ന്ന​താ​ണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments