Friday, April 26, 2024
HomeCrimeകേരളത്തിൽ സ്ഫോടന ശ്രമം ;എന്‍.ഐ.എ. റെയിഡ് തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ

കേരളത്തിൽ സ്ഫോടന ശ്രമം ;എന്‍.ഐ.എ. റെയിഡ് തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ

തമിഴ്നാട്ടിലെ 20 തോളം സ്ഥലങ്ങളില്‍ NIA റെയിഡ് നടത്തിയത് കേരളത്തില്‍ സ്ഥോടനം നടത്താന്‍ പദ്ധതിയിട്ടുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണെന്ന് വിവരം. പാലക്കാട് ജില്ലയില്‍ നിന്നും അറസ്‌റ്റ് ചെയ്‌ത ഐസിസ് ആശയ പ്രചാരകനായ റിയാസ് അബൂബക്കറില്‍ നിന്നും എന്‍.ഐ.എയ്ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലെ എസ്.ഡി.പി.ഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും തൗഹീദ് ജമാഅത്തിന്റേയും ഓഫീസുകളില്‍ ഇന്ന് എന്‍.ഐ.എ. റെയിഡ് നടത്തിയത്. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ചാവേര്‍ ഭീകരനായ സഹ്റാന്‍ ഹാഷിമിന്റെ ആശയ പ്രചാരകനായിരുന്നു റിയാസ് അബൂബക്കര്‍ എന്ന് എന്‍.ഐ.കണ്ടെത്തിയിരുന്നു. ഏറെ നാളായി ഇയാള്‍ എന്‍.ഐ.എയുടെ നിരീക്ഷണത്തിലായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ശ്രീലങ്കയില്‍ സ്‌ഫോടനം ഉണ്ടാവുമെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരായിരിക്കുമെന്നും അടക്കമുള്ള വ്യക്തമായ വിവരങ്ങള്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു. എന്നിട്ടും ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്താന്‍ ശ്രീലങ്കന്‍ സുരക്ഷ ഏജന്‍സിക്ക് കഴിഞ്ഞിരുന്നില്ല.

ശ്രീലങ്കയില്‍ ബോംബ് സ്‌ഫോടനം ഉണ്ടായതിന് ശേഷമാണ് എന്‍.ഐ.എ കേരളത്തിലെ വിവിധ ഇടങ്ങളില്‍ തുടരെ റെയിഡ് നടത്തിയത്. പാലക്കാട് നിന്നും റിയാസ് അബൂബക്കറെ കസ്റ്റഡിയിലെടുക്കുകയും കൊച്ചിയിലെത്തിച്ച്‌ ചോദ്യം ചെയ്യുകയുമായിരുന്നു. എന്‍.ഐ.എ ഐ.ജി അലോക് മിത്തല്‍ നേരിട്ടെത്തി ഇയാളെ ചോദ്യം ചെയ്തത് അറസ്റ്റിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതാണ്. റിയാസ് അബൂബക്കറില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഐസിസില്‍ ചേരുവാനായി രാജ്യം വിട്ടവര്‍ സ്വന്തം നാട്ടിലും രക്തപ്പുഴയൊഴുക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നത് ഗൗരവത്തോടെയാണ് സുരക്ഷ ഏജന്‍സികളെക്കുന്നത്. പുതുവല്‍സരാരംഭത്തില്‍ കേരളത്തില്‍ സ്‌ഫോടനങ്ങള്‍ക്ക് ഇവര്‍ പദ്ധതിയിട്ടിരുന്നതായും ഇതിന് പിന്നില്‍ കേരളത്തില്‍നിന്ന് ഐസിസില്‍ ചേര്‍ന്ന റാഷിദ് അബ്ദുല്ലയാണെന്ന് റിയാസ് മൊഴി നല്‍കിയിരുന്നു.കേരളത്തില്‍ ആക്രമണം നടത്താനുള്ള സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നു. കുംഭകോണം, കാരയ്ക്കല്‍, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലെ പോപ്പുലര്‍ ഫ്രണ്ടിന്റേയും തൗഹീദ് ജമാഅത്തിന്റേയും ഓഫീസുകളിലാണ് എന്‍.ഐ.എ റെയിഡ് നടത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments