Tuesday, May 7, 2024
HomeNationalCBSE പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു;83.4 ശതമാനം വിജയം

CBSE പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു;83.4 ശതമാനം വിജയം

CBSE പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 13 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്താകമാനം പരീക്ഷയെഴുതിയതിൽ 83.4 ശതമാനം വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.

തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തില്‍ മുന്‍പില്‍. 98.2 ശതമാനം ആണ് തിരുവനന്തപുരം മേഖലയുടെ വിജയശതമാനം. ചെന്നൈ മേഖലയുടെ വിജയശതമാനം 92.93 % ആണ്. ഡല്‍ഹി മേഖലയുടെ വിജയശതമാനം 91.87 % ആണ്.

ഹന്‍സിക ശുക്ലയും കരിഷ്മ അറോറയുമാണ് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയത്. ഇരുവരും 499 മാര്‍ക്ക് വീതം സ്വന്തമാക്കി. ഹന്‍സിക ശുക്ല ഗാസിയാബാദ് ദില്ലി പബ്ലിക് സ്കൂളിലെയും കരിഷ്മ അറോറ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലുള്ള എസ്ഡി പബ്ലിക് സ്കൂളിലെയും വിദ്യാര്‍ത്ഥിനികളാണ്. സിബിഎസ്‌ഇ പരീക്ഷയില്‍ തുടര്‍ച്ചയായ അഞ്ചാം വട്ടമാണ് പെണ്‍കുട്ടികള്‍ ഒന്നാമതെത്തുന്നത്.പ്രത്യേക പരിഗണ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥിനികളില്‍ രാജ്യത്ത് രണ്ടാം റാങ്ക് തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ നിമ്മി വേദിനാണ്. 485 മാര്‍ക്ക് സ്വന്തമാക്കി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മകന്‍ പുള്‍കിത് കെജ്രിവാള്‍ 96.4 ശതമാനം മാര്‍ക്ക് സ്വന്തമാക്കി. മൂന്ന് പേര്‍ക്കാണ് രണ്ടാം റാങ്ക് ലഭിച്ചത്. ഗൗരങ്കി ചൗള(ഋഷികേശ്), ഐശ്വര്യ ( റായ്ബറേലി), ഭവ്യ ജിന്ദ്(ഹരിയാന) എന്നിവര്‍ രണ്ടാം റാങ്ക് പങ്കിട്ടു. മൂന്ന് പേര്‍ക്കും 498 മാര്‍ക്ക് വീതം ലഭിച്ചു. 497 മാര്‍ക്കുമായി18 വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഇത്തവണ മൂന്നാം റാങ്ക് ലഭിച്ചത്.
cbseresults.nic.in എന്ന വെബ്‌സൈറ്റിൽ റിസൾട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments