Saturday, May 4, 2024
HomeNationalകോണ്‍ഗ്രസുകാര്‍ തന്റെ മരണം ആഗ്രഹിക്കുന്നുവെന്ന് നരേന്ദ്രമോദി

കോണ്‍ഗ്രസുകാര്‍ തന്റെ മരണം ആഗ്രഹിക്കുന്നുവെന്ന് നരേന്ദ്രമോദി

രാജ്യം മുഴുവന്‍ തന്നോടൊപ്പം നില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസുകാര്‍ തന്റെ മരണം ആഗ്രഹിക്കുന്നുവെന്ന് നരേന്ദ്രമോദി. അവര്‍ക്ക് ഒരു പ്രധാനമന്ത്രിയോ പ്രതിപക്ഷ നേതാവ് ആകാന്‍ തക്ക ശേഷിയുള്ളവര്‍ ഇല്ലെന്നും നരേന്ദ്രമോദി പറഞ്ഞു. ഒരു കുടുംബത്തിന്റെ 55 വര്‍ഷത്തെ ഭരണമാണോ, അതോ ഒരു ചായവില്‍പ്പനക്കാരന്റെ 55 മാസത്തെ ഭരണമാണോ നല്ലതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അയല്‍രാജ്യത്തെ ഭീകരവാദ ഫാക്ടറികള്‍ ഇന്ത്യയില്‍ അശക്തരായ ഒരു സര്‍ക്കാര്‍ വരുന്നത് കാത്തിരിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. മദ്ധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും പ്രചരണപരിപാടികളില്‍ കോണ്‍ഗ്രസ് വിമര്‍ശനവും രാജ്യസുരക്ഷയുമാണ് മോദി ആയുധമാക്കിയത്. ‘തന്റെ മരണം ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് ഒരു രാജ്യം തന്നോടൊപ്പം നില്‍ക്കുന്നുണ്ടെന്നത് മറക്കരുത്. ഇന്ത്യയിലെ ജനങ്ങള്‍ തനിക്ക് വേണ്ടിയാണ് സ്‌നാനം ചെയ്യുന്നത്. കോണ്‍ഗ്രസില്‍ ഒരു പ്രധാനമന്ത്രിയോ പ്രതിപക്ഷ നേതാവോ ആകാന്‍ ശേഷിയുള്ള ഒരാള്‍ പോലുമില്ല. രാജഭരണവും അഴിമതി പ്രചരിപ്പിക്കുന്നതിലുമാണ് അവര്‍ക്ക് ശ്രദ്ധ. കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് തന്നെ ന്യൂ ജനറേഷന്‍ നാടുവാഴികള്‍ക്ക് വേണ്ടിയാണ്. രാജ്യത്ത് വികസന പരിപാടികള്‍ കൊണ്ടുവരുന്നതിലാണ് ബിജെപിയുടെ താല്‍പ്പര്യം. വികസനത്തെ പിന്നോട്ട് വലിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. മദ്ധ്യപ്രദേശില്‍ കഴിഞ്ഞ തവണ ഭരിച്ചപ്പോള്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ടത് വെള്ളത്തിനായിരുന്നു. കോണ്‍ഗ്രസ് ഇന്ത്യയ്ക്ക് വേണ്ടിയാണോ പാകിസ്താന് വേണ്ടിയാണോ കളിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കണം. അയല്‍രാജ്യത്തെ ഭീകരവാദ ഫാക്ടറികള്‍ ഇന്ത്യയില്‍ അശക്തരായ ഒരു സര്‍ക്കാരിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. ഭീകരവാദം ഇല്ലാതാക്കാന്‍ ബിജെപിയുടെ താമര ചിഹ്നത്തില്‍ വോട്ടു ചെയ്യണം.’ മോദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments