Thursday, May 9, 2024
HomeKeralaകുമ്പസാരം തടയണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

കുമ്പസാരം തടയണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

നിര്‍ബന്ധിത കുമ്പസാരം തടയണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നിയമങ്ങള്‍ സ്വീകാര്യമല്ലെങ്കില്‍ വിശ്വസിക്കുന്ന മതത്തില്‍ നിന്ന് പുറത്ത് പോകാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. മതേതര രാജ്യമായ ഇന്ത്യയില്‍ ഒരാള്‍ക്ക് ഏത് മതത്തിലും വിശ്വസിക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ ആരുടെയും നിര്‍ബന്ധമില്ല. അതിനാല്‍ കുമ്പസാരം ഭരണഘടനാവിരുദ്ധമാണെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മതവിശ്വാസം തെരഞ്ഞെടുക്കുന്നതും കുമ്പസാരിക്കുന്നതും വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. മതത്തില്‍ വിശ്വസിച്ചും അല്ലാതെയും ജീവിക്കാം. സ്വന്തം താല്പര്യപ്രകാരം ഏതെങ്കിലും മതം പ്രവര്‍ത്തിക്കണമെന്ന് പറയാനാവില്ല. വിശ്വാസത്തില്‍ നിന്ന് പുറത്തു പോകാനുള്ള എല്ലാ അവകാശവും ഭരണഘടന നല്‍കുന്നുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തന്റെ വിശ്വാസം നിലനിര്‍ത്താന്‍ വേണ്ടി കുമ്പസാരിക്കേണ്ടി വരുന്നു എന്ന വാദം അംഗീകരിച്ചില്ല. ഇത് സ്വകാര്യതയുടെ ലംഘനമാണെന്ന വാദവും കോടതി തള്ളി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments