Friday, May 17, 2024
HomeNationalപശുവിനെ കശാപ്പ് ചെയ്യുന്നത് തീവ്രവാദത്തെക്കാള്‍ വലിയ കുറ്റം:ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ദേവ്

പശുവിനെ കശാപ്പ് ചെയ്യുന്നത് തീവ്രവാദത്തെക്കാള്‍ വലിയ കുറ്റം:ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ദേവ്

പശുവിനെ കശാപ്പ് ചെയ്യുന്നത് തീവ്രവാദത്തെക്കാള്‍ വലിയ കുറ്റമാണെന്ന് ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ദേവ് അഹൂജ പറഞ്ഞു. രാജസ്ഥാനില്‍ നിന്നുള്ള എം.എല്‍.എയാണ് ഗ്യാന്‍ ദേവ്. പശുവിനെ ചൊല്ലി ആള്‍കൂട്ട കൊലപാതകം നടന്ന ലാലാവണ്ടി ഗ്രാമത്തില്‍ തിങ്കഴാള്ച സന്ദര്‍ശനം നടത്തവെയാണ് എംഎല്‍എയുടെ വിവാദ പ്രസ്താവന. തീവ്രവാദികള്‍ രണ്ടോ മൂന്നോ പേരെ മാത്രമാണ് കൊല്ലുന്നത്. എന്നാല്‍ ഒരു പശുവിനെ കൊല്ലുമ്ബോള്‍ ആയിരക്കണക്കിനാളുകളുടെ മതവികാരമാണ് വ്രണപ്പെടുന്നത്. അപ്പോഴാണ് പശുവിനെ കടത്തുന്നവര്‍ അതിന്റെ ഭവിഷ്യത്തനുഭവിക്കേണ്ടി വരുന്നത് എന്നും എം.എല്‍.എ വ്യക്തമാക്കി. പൊലീസ് പശുകടത്ത് നടുത്തുന്നവര്‍ക്ക് കൂട്ടുനില്‍കുന്നുവെന്നും ഗ്യാന്‍ദേവ് ആരോപിച്ചു. രണ്ടാഴ്ചയ്ക്കു മുമ്ബാണ് പശുക്കടത്താരോപിച്ച്‌ ആള്‍വാറില്‍ ജനക്കൂട്ടം റക്ബര്‍ ഖാന്‍ എന്നയാളെ തല്ലിക്കൊന്നത്. ആള്‍ക്കൂട്ട കൊലപാതങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞിരിന്നു. 2014 മുതല്‍ 2018 മാര്‍ച്ച 3 വരെ രാജ്യത്തെ 9 സംസ്ഥാനങ്ങളില്‍ 45 പേരാണ് ആള്‍കൂട്ടത്തിന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments