Sunday, September 15, 2024
HomeNational10 ലക്ഷത്തിൽ താഴെ വരുമാനമുള്ള വിദ്യാർത്ഥിനികൾക്ക് സൗജന്യ വിദ്യാഭ്യാസം

10 ലക്ഷത്തിൽ താഴെ വരുമാനമുള്ള വിദ്യാർത്ഥിനികൾക്ക് സൗജന്യ വിദ്യാഭ്യാസം

പത്ത് ലക്ഷത്തിൽ താഴെ വരുമാനമുള്ള വിദ്യാർത്ഥിനികൾക്ക് സൗജന്യ വിദ്യാഭ്യാസം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ കർണാടക സർക്കാരാണ് വിദ്യാഭ്യസ മേഖലയിൽ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വാർഷിക വരുമാനം പത്ത് ലക്ഷത്തിൽ കുറവുള്ള വിദ്യാർത്ഥിനികൾക്ക് ഒന്ന് മുതൽ ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

അടുത്ത വിദ്യാഭ്യാസ വർഷം മുതൽ പുതിയ പദ്ധതി നടപ്പിലായി തുടങ്ങും. സ്വകാര്യ02-09- സ്‌കൂളുകളും കോളേജുകളും ഈ പദ്ധതിയുടെ ഭാഗമാകും. എന്നാൽ പ്രൊഫഷണൽ കോഴ്സുകൾക്ക് ഇത് ബാധകമല്ല. വാർഷിക വരുമാനം 10 ലക്ഷത്തിൽ താഴെയുള്ള 18 ലക്ഷത്തോളം വിദ്യാർത്ഥിനികൾ ഈ പദ്ധതിയുടെ ഭാഗമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ഭാസവരാജ് റയാ റെഡ്ഢി വ്യക്തമാക്കി.

110 കോടി രൂപ പുതിയ പദ്ധതിക്ക് വേണ്ടി നീക്കി വയ്‌ക്കാനാണ് സർക്കാർ തീരുമാനം. ഇതോടെ സ്‌കൂളുകളിൽ നിന്നും വിദ്യാർത്ഥിനികളുടെ കൊഴിഞ്ഞു പോവുന്നത് കുറയ്‌ക്കാൻ പറ്റുമെന്നും സർക്കാർ കരുതുന്നു. കോളേജിലോ സ്‌കുളിലോ പ്രവേശിക്കുന്ന സമയത്ത് വിദ്യാർത്ഥിനികൾ ഫീസ് അടക്കണണെങ്കിലും പുതിയ പദ്ധതിയിലൂടെ വിദ്യാത്ഥിനികൾക്ക് പിന്നീട് സർക്കാർ ഈ പണം തിരിച്ച് നൽകും. ഈ വർഷം ജൂലായിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് നഴ്സറി മുതൽ പി.എച്ച്.ഡി വരെ വിദ്യാർത്ഥിനികൾക്ക് സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments