Monday, May 6, 2024
HomeKeralaആക്ഷന്‍ ഹീറോ ചിത്രത്തിലെ രംഗങ്ങൾക്ക് സമാനമായ രംഗങ്ങൾ പരിയാരം സ്റ്റേഷനില്‍!!!

ആക്ഷന്‍ ഹീറോ ചിത്രത്തിലെ രംഗങ്ങൾക്ക് സമാനമായ രംഗങ്ങൾ പരിയാരം സ്റ്റേഷനില്‍!!!

ആക്ഷന്‍ ഹീറോ എന്ന നിവിന്‍ പോളി ചിത്രത്തിലെ രംഗങ്ങൾക്ക് സമാനമായ രംഗങ്ങൾ പരിയാരം സ്റ്റേഷനില്‍ അരങ്ങേറി.

പോലീസുകാരുടെ വക നാടന്‍ പാട്ടാണ് അരങ്ങേറിയത്. ആ പാട്ടില്‍ അലിഞ്ഞ് കൈത്താളം കൊട്ടുന്ന പോലീസുകാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. സിനിമയിലെ ആ രംഗം മറ്റൊരിടത്ത് പറിച്ചു നട്ടതാണോയെന്നു തോന്നും പരിയാരം പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍. ഇവിടെ അരിസ്റ്റോ സുരേഷ് ആയത് ഗായകന്‍ സുരേഷ് പള്ളിപ്പാറയാണ്. ചില പോലീസുകാര്‍ കണ്ണടച്ച്‌ പാട്ട് ആസ്വദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

ചിലര്‍ മൊബൈല്‍ ഫോണില്‍ വിഡിയോ എടുക്കുന്നു, മറ്റു ചിലര്‍ കൈ കൊട്ടി താളം പിടിക്കുന്നുമുണ്ട്. ‘പരിയാരം പോലീസ് സ്റ്റേഷനില്‍ പ്രിയ സുഹൃത്തും താവം ഗ്രാമവേദിയുടെ കലാകാരനുമായ പ്രജീഷേട്ടനെ കാണാന്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ സുഹത്തുക്കളായ പോലീസുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ പാടിയ ..പാലോം പാലോം എന്ന പാട്ട്’ എന്ന കുറിപ്പോടെ സുരേഷ് തന്നെയാണ് വിഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. പാലോം പാലോം നല്ല നടപ്പാലം, അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം… എന്ന് തുടങ്ങുന്ന ഗാനമാണ് സുരേഷ് ആലപിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments