മിസ്സോറി: ഡോ ഷിബു ജോസിനെ മിസ്സോറി യൂണിവേഴ്‌സിറ്റി അഗ്രികള്‍ച്ചറല്‍ എക്‌സ്പിരിമെന്റ് സ്റ്റേഷന്‍ ഡയറക്ടറെയും കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍ ഫുഡ് ആന്റ് നേച്ച്വറല്‍ റിസോഴ്‌സസ് അസ്സോസിയേറ്റ് ഡീനുമായി നിയമിച്ചു. മിസ്സോറി യൂണിവേഴ്‌സിറ്റി അഗ്രൊ ഫോറസ്ട്രി പ്രൊഫസറും, ഡയറക്ടറുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഡോ ഷിബു.
ഫ്‌ളോറിഡാ യൂണിവേഴ്‌സിറ്റിയില്‍ 12 വര്‍ഷം പ്രൊഫസറായി സേവനം അനുഷ്ഠിച്ച ഡോ ഷിബു പത്തു വര്‍ഷം മുമ്പാണ് മിസ്സോറി യൂണിവേഴ്‌സിറ്റിയില്‍ ജോലിയില്‍ നിന്നും മാസ്‌റ്റേഴ്‌സും പര്‍ദു യൂണിവേഴ്‌സിറ്റിയില്‍ നിന്നും പി എച്ച്ഡിയും കരസ്ഥമാക്കിയിരുന്നു.
നിരവധി ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം നിര്‍വഹിച്ചിട്ടുള്ള ഡോക്ടര്‍ ഷിബുവിന് 46 മില്യണ്‍ ഡോളറിന്റെ ഫണ്ടിങ്ങ് ലഭിച്ചിട്ടുണ്ട്. യു എസ് ഗവണ്‍മെന്റിന്റെ സയന്റിഫിക് അച്ചീവ്‌മെന്റ് അവാര്‍ഡ് (സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്) പര്‍ദെ യൂണിവേഴ്‌സിറ്റി അലുമിനി അവാര്‍ഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള ഷിബു യുഎസ് അഗ്രികള്‍ച്ചര്‍ സെക്രട്ടറി ഉപദേശക സമിതിയുടെ അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കെ എസ് ആര്‍ ടി സി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ ജോസ് പുളിക്കലിന്റേയും കുഴുപ്പുള്ളി സെന്റ് അഗസ്റ്റ്യന്‍ റിട്ട അദ്ധ്യാപിക മറിയാമ്മ ജോസിന്റേയും മകനാണ് ഡോ ഷിബു
മിസ്സോറി കൊളംബിയ ചെറി ഹില്‍ ക്ലിനിക്കില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ ഷീനാ ജോസാണ് ഭാര്യ. ജോസഫ് പുളിക്കല്‍, ജോഷ്വ പുളിക്കല്‍ എന്നിവര്‍ മക്കളാണ് എന്നിലര്‍പ്പിതമായ പുതിയ ചുമതലകള്‍ കൃത്യമായി നിര്‍വ്വഹിക്കുമെന്നും, മലയാളി എന്ന നിലയില്‍ ഞാന്‍ അതില്‍ അഭിമാനിക്കുന്നുവെന്നും ഡോ ഷിബു പറഞ്ഞു.