Tuesday, March 19, 2024
Homeപ്രാദേശികംവരട്ടാർ ഭീകരത

വരട്ടാർ ഭീകരത

വരട്ടാറിനെ വീണ്ടും കറവപ്പശുവാക്കി സർക്കാരും കോൺക്രീറ്റ് കാടാക്കാൻ ഉദ്യോഗസ്ഥരും.
 2017 സെപ്റ്റംബർ 2 ന് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം ഘട്ട പ്രവർത്തനം ഉദ്ഘാടനം ചെയ്തതാണ്.
ഇതിന് ശേഷം പ്രളയം വന്നു വരട്ടാറിൽ പലയിടത്തും മണ്ണ് മൂടി വഴിയടഞ്ഞു. തീരം ഇടിഞ്ഞു എന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. നാട്ടുകാർക്ക് പലയിടത്തും വേനൽക്കാലതത് കുടിവെള്ളം കിട്ടാക്കനിയായി.
പൊളിച്ച ചപ്പാത്ത് വീണ്ടും കെട്ടി നദിയുടെ വഴിയടച്ചു.

അതിർത്തി നിർണ്ണയിക്കുന്ന സർവ്വേ നടപടികൾ രഹസ്യമായി നടത്തി ആരെയൊക്കെയോ സംരക്ഷിച്ചു.

കിറ്റ്കോ നടത്തിയ പഠനത്തെപ്പറ്റി വരട്ടാറുമായി യാതൊരു ബന്ധവുമില്ലാത്ത ചിലരൊഴികെ  ആരും അറിഞ്ഞില്ല.
എല്ലാം സുതാര്യമെന്ന് പറഞ്ഞ വാട്സ് ആപ് ഗ്രൂപ്പിൽ നിന്ന് ഹരിതകേരളത്തിന്റെ ടി എൻ സീമയും രാജേഷും ഉൾപ്പെടെ പ്രമുഖർ വിടവാങ്ങി.
ഇനിയും പണം കിട്ടാനുണ്ടെന്ന് പറഞ്ഞ് കരാറുകാരൻ കരഞ്ഞു നടക്കുന്നു. അന്ന് പരിപാടിക്ക് നേതൃത്വം നൽകിയ ജല അതോറിട്ടി എൻജിനീയർ പ്രമോഷനായി. ചിലർ വിരമിച്ചു.

ഇത്തരം തോന്നിയ നടപടികളെല്ലാം നടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല
 ഇപ്പോഴിതാ പാലം എവിടെ നദിയെവിടെ എന്ന്    ചോദിക്കുന്ന വരട്ടാർ തീരവാസികളോട് വരട്ടാർ പുനരുജ്ജീവന ശിൽപ്പശാലയിൽ വരൂ ഞങ്ങൾ ഗിരിപ്രഭാഷണം നടത്താം എന്ന് പറയുന്നു. അത് മാധ്യമങ്ങൾ വലിയ വാർത്തയാക്കുന്നു.

പക്ഷേ ഇതിന്റെ പിന്നിലെ ചീഞ്ഞളിഞ്ഞ കഥകൾ ചോദിക്കാൻ ഇവിടെ ഒരു മാധ്യമപ്രവർത്തകൻ പോലുമില്ല എന്നത് ഏറെ വിരോധാഭാസമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments