ബഹ്‌റിനിൽ പുതുവർഷത്തിലെ ആദ്യത്തെ കുഞ്ഞ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ജനിച്ചു. ബംഗ്ലാദേശി യുവതിയാണ് കൃത്യം 12.01ന് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. 2.830 കിലോഗ്രാം തൂക്കമാണ് ജനനസമയത്ത് കുഞ്ഞിനുണ്ടായിരുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 12.12 നു ശേഷം ഒരു പാകിസ്താനി യുവതിയാണ് രണ്ടാമത്തെ ന്യൂ ഇയർ ബേബിക്ക് ജന്മം നൽകിയത്. 2017ലെ മൂന്നാമത്തെ കുഞ്ഞ് ജനിച്ചത് 01.47ന് ജിദ്ദാഫ്സ് മറ്റേണിറ്റി ആശുപത്രിയിൽ ഒരു ബഹ്‌റിനി യുവതിയ്ക്കാണ്. 3.250കിലോഗ്രാം, 2.985 കിലോഗ്രാം എന്നിങ്ങനെയായിരുന്നു രണ്ടാമത്തെയും മൂന്നാമത്തെയും കുഞ്ഞുങ്ങളുടെ ഭാരം.മൂന്ന് കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നതായി മന്ത്രാലയം അറിയിച്ചു.
ബഹ്‌റിനിലെ ആദ്യ ‘ന്യൂ ഇയർ ബേബി’
RELATED ARTICLES