പുതുവർഷരാവിൽ ബംഗളുരുവിൽ ലൈംഗികാതിക്രമം

മദ്യലഹരിയിൽ പല പുരുഷൻമാരും സ്ത്രീകളോട് മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തു. സ്ത്രീകൾ കൂട്ടമായി അപമാനിക്കപ്പെട്ടു. ബംഗളുരുവിലെ എംജി റോഡ്, ബ്രിഗ്രേഡ് റോഡ് എന്നിവിടങ്ങളിൽ നടന്ന പുതുവർഷാഘോഷ പരിപാടിക്കിടെയാണ് സ്ത്രീകൾ അപമാനിക്കപ്പെട്ടത്. ബാംഗ്ലൂർ മിറർ പത്രത്തിന്റെ ഫോട്ടോഗ്രാഫർമാരാണ് സ്ത്രീകൾ അപമാനിക്കപ്പെടുന്നത് ചിത്രങ്ങൾ സഹിതം പുറത്തെത്തിച്ചത്. സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിച്ചും അസഭ്യം പറഞ്ഞും ജനക്കൂട്ടം സ്ത്രീകളെ അക്രമിച്ചു. 1500ൽ അധികം പോലീസുകാർ സുരക്ഷയൊരുക്കുന്നതിനായി ഡ്യൂട്ടിയിലുള്ള സമയമാണ് അക്രമങ്ങളുടെ പമ്പരയുണ്ടായത്. ഒടുവിൽ അക്രമികളെ പിരിച്ചുവിടുന്നതിനായി പോലീസിന് ലാത്തിച്ചാർജ് നടത്തേണ്ടിവന്നതായും റിപ്പോർട്ടുണ്ട്.