തൃപ്തി ദേശായി ആണ്‍ വേഷം കെട്ടി ശബരി മലയിലെത്തുമെന്ന് സൂചന

സ്ത്രീകള്‍ക്കുള്ള വിലക്ക് മറികടന്ന് ശബരി മലയില്‍ പ്രവേശിക്കുമെന്ന് വെല്ലു വിളിച്ച ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ആണ്‍ വേഷത്തില്‍ മല ചവിട്ടുമെന്ന് സൂചന. തൃപ്തിക്കെതിരെ കേരളത്തിലും പുറത്തും വന്‍ എതിര്‍പ്പുണ്ട്. നിലവിലുള്ള ആചാരനുഷ്ടാനങ്ങള്‍ മാറ്റാന്‍ പറ്റില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മകര വിളക്കിനോടനുബന്ധിച്ച്‌ സന്നിധാനത്തെ തിരക്ക് അനിയന്ത്രിതമായ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആണ്‍ വേഷം കെട്ടി തൃപ്തി എത്തിയേക്കുമെന്നാണ് സൂചന. ഇതേ തുടര്‍ന്ന് ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ പോലീസുകാരെയും തിരികെ വിളിച്ചിട്ടുണ്ട്.തൃപ്തി വന്നാല്‍ തടയാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് പത്തനംതിട്ട എസ്പി ഹരിശങ്കര്‍ പറഞ്ഞു. എന്നാല്‍ മകര വിളക്ക് തിരക്കിനോടനുബന്ധിച്ചാണ് പോലീസുകാരെ തിരിച്ചു വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.