Monday, November 11, 2024
HomeKeralaആചാരപരമായ മാറ്റങ്ങള്‍ക്ക് ആര്‍എസ്‌എസ് എതിരല്ലെന്ന് ആര്‍എസ്‌എസ് നേതാവ്

ആചാരപരമായ മാറ്റങ്ങള്‍ക്ക് ആര്‍എസ്‌എസ് എതിരല്ലെന്ന് ആര്‍എസ്‌എസ് നേതാവ്

ആചാരപരമായ മാറ്റങ്ങള്‍ക്ക് ആര്‍എസ്‌എസ് എതിരല്ലെന്നും എന്നാല്‍ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടവര്‍ ആയിരിക്കണം ആ മാറ്റങ്ങള്‍ക്ക് പിന്നിലെന്നുമാണ് ആര്‍എസ്‌എസ് സഹ പ്രാന്ത കാര്യവാഹക് എം രാധാകൃഷ്ണന്‍ പ്രതികരിച്ചിരിക്കുന്നത്. പ്രതികരണം. കോടതി വിധി നടപ്പിലാക്കുന്നത് വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ വേണം. ശബരിമല വിഷയം നിരവധി പേരുടെ വിശ്വാസവുമായി ബന്ധപ്പെട്ടുളളതാണ് എന്നും എം രാധാകൃഷ്ണന്‍ പറഞ്ഞു. ജനുവരി 2 പുലര്‍ച്ചെയാണ് ബിന്ദു, കനക ദുര്‍ഗ എന്നീ യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത്. ശബരിമലയില്‍ പ്രവേശിച്ച സ്ത്രീകള്‍ വിശ്വാസികളല്ലെന്നും ഇടതുപക്ഷക്കാരാണെന്നും എം രാധാകൃഷ്ണന്‍ ആരോപിച്ചു. ഇത്തരക്കാര്‍ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നു. അവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയാണ് എന്നും അപ്പോള്‍ ഉണ്ടാകുന്ന പ്രതികരണങ്ങള്‍ സ്വാഭാവികമാണെന്നും ആര്‍എസ്‌എസ് നേതാവ് പ്രതികരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments