മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത ചന്ദ്രന്‍റെ ഇരുണ്ട മേഖലയിൽ ചൈനീസ് പേടകം

chang e 4

ഇതുവരെ മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത ചന്ദ്രന്‍റെ ഇരുണ്ട മേഖലയിൽ ചൈനീസ് പേടകം ഇറങ്ങി.പരിവേഷണ വാഹനമായ ചാങ് ഇ-4 ചന്ദ്രോപരിതലത്തില്‍ ചൈന ഇറക്കിയത് . ചൈനീസ് പ്രദേശിക സമയം 10.26നാണ് പരിവേഷണ വാഹനം ചന്ദ്രന്‍റെ മണ്ണില്‍ തൊട്ടത്. ചന്ദ്രിനിലെ ദക്ഷിണധ്രുവത്തിലെ എയ്ത്‌കെന്‍ ബേസിനിലാണ് പരിവേഷണ വാഹനം ഗവേഷണം നടത്തുക. ചന്ദ്രിനിലെ ദക്ഷിണധ്രുവത്തിലെ എയ്ത്‌കെൻ ബേസിനിൽ ഇറങ്ങിയത്. യന്ത്രക്കൈയുള്ള റോബോട്ട് ‘റോവർ’ ആണ് ചന്ദ്രനിൽ ഇറങ്ങി പഠനം നടത്തുന്നത്. അജ്ഞാതമായ ഉൾപ്രദേശങ്ങളിലാണ് റോവർ പ്രവർത്തിക്കുന്നത്. എന്നാൽ ഭൂമിയെ അഭിമുഖീകരിക്കുന്ന നിരപ്പുള്ള പ്രദേശത്തേക്കാൾ പർവതങ്ങളും കുഴികളുമുള്ള ഉൾപ്രദേശങ്ങൾ റോവറിനു വെല്ലുവിളിയാകും. പുത്തൻ കണ്ടെത്തലുകൾ നടത്താനായാൽ, ബഹിരാകാശ വൻശക്തിയാകാനുള്ള ചൈനയുടെ മോഹങ്ങളുടെ കൂടി വിജയമാകുമിത്.ബഹിരാകാശ രംഗത്തെ പരീക്ഷണങ്ങളുടെ കാര്യത്തിൽ യുഎസിന് കനത്ത വെല്ലുവിളിയായി നിലകൊള്ളുന്ന ചൈനയെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ് ഈ നേട്ടം. ചന്ദ്രനിലെ ഉപരിതല സാംപിളുമായി തിരിച്ചെത്താൻ ശേഷിയുള്ള ചാങ് ഇ –5 റോക്കറ്റ് അടുത്ത വർഷം വിക്ഷേപിക്കാനാനും ചൈന പദ്ധതിയിട്ടിട്ടുണ്ട് . ചന്ദ്രനിലേക്കുള്ള ദൗത്യം വിജയിച്ചതോടെ ഇനി ചൊവ്വാ ദൗത്യത്തിനു 2020ൽ തുടക്കമിടും