“ഇപ്പോൾ പെണ്ണുങ്ങൾ കാണിക്കുന്ന ഈ കുന്തിളിപ്പ് ഉണ്ടല്ലോ ; നട്ടെല്ലുള്ള ആണുങ്ങൾ വീട്ടിൽ ഇല്ലാത്തതു കൊണ്ടാ …. ” ശബരിമല യുവതി പ്രവേശനത്തില്‍ പ്രതികരിച്ച് ജഗതി ശ്രീകുമാറിന്റെ മകൾ പാര്‍വതി ഷോണ്‍. എത്രയോ വര്‍ഷങ്ങളായി നടക്കുന്ന ആചാരം അങ്ങനെ നടക്കട്ടെയെന്ന് പെണ്ണുങ്ങള്‍ക്ക് വിചാരിച്ചാലെന്തായെന്ന് പാര്‍വതി തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ ചോദിച്ചു.
ശബരിമലയില്‍ എല്ലാ രാഷ്ട്രീയക്കാരും അയ്യപ്പനെ വിറ്റോണ്ടിരിക്കുകയാണ്. എത്രയോ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഒരു ആചാരം അത് അങ്ങനെ അങ്ങ് നടന്ന് പോട്ടെയെന്ന് നമ്മള്‍ സ്ത്രീകള്‍ ഒന്ന് വിചാരിച്ചാല്‍ എന്താ കുഴപ്പം? ഒരു കാര്യം ആലോചിക്കണം 41 ദിവസം വ്രതമെടുത്ത് ,അയ്യപ്പന്റെ യഥാര്‍ത്ഥ ഭക്തരുണ്ട് അവരെ കളങ്കപ്പെടുത്താതിരിക്കുക എന്നും പാര്‍വതി വീഡിയോയില്‍ പറയുന്നു.