കോളജ് കുമാരിമാർ മുതൽ വീട്ടമ്മമാർ വരെ; കൊച്ചിയിൽ ഓണ്‍ലൈൻ പെണ്‍വാണിഭം കൊഴുക്കുന്നു; മണിക്കൂറിന് പതിനായിരം മുതൽ

കാ​ക്ക​നാ​ട്: ആ​യു​ർ​വേ​ദ മ​സാ​ജ് സെ​ന്‍റ​റു​ക​ളു​ടെ മ​റ​വി​ൽ കാ​ക്ക​നാ​ട് പെ​ണ്‍​വാ​ണി​ഭം കൊ​ഴു​ക്കു​ന്നു. കാ​ക്ക​നാ​ട് -പാ​ലാ​രി​വ​ട്ടം – ഇ​ട​പ്പ​ള്ളി -വൈ​റ്റി​ല-​ക​ട​വ​ന്ത്ര മേ​ഖ​ല​ക​ളി​ലെ ഫ്ലാ​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പെ​ണ്‍​വാ​ണി​ഭം ത​ഴ​ച്ചു​വ​ള​രു​ന്ന​ത്.
കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്ക് പ്ര​ദേ​ശ​ത്തെ ആ​യു​ർ​വേ​ദ മ​സാ​ജ് സെ​ന്‍റ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ്ത്രീ​ക​ളെ പ്ര​ദ​ർ​ശി​പ്പി​ച്ച് പെ​ണ്‍​വാ​ണി​ഭം ന​ട​ത്തു​ന്ന കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം.
ഇ​വി​ടെ മ​സാ​ജ് പാ​ര്‍​ല​റു​ക​ളി​ല്‍ സ്ത്രീ​ക​ളെ നി​ര​ത്തി​നി​ർ​ത്തി ഇ​ഷ്ട​മു​ള്ള​വ​രെ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. ഇ​വി​ടെ ഫൈ​വ് സ്റ്റാ​ര്‍ സൗ​ക​ര്യ​മു​ള്ള മു​റി​ക​ളൊ​രു​ക്കി​യാ​ണ് പെ​ണ്‍​വാ​ണി​ഭം.
മ​സാ​ജ് പാ​ര്‍​ല​റി​ല്‍ ഒ​രാ​ള്‍​ക്ക് പ​തി​നാ​യി​രം രൂ​പ​യാ​ണ് മ​ണി​ക്കൂ​റി​ന് ഈ​ടാ​ക്കു​ന്ന​ത്. ഐ​ടി​ക്കാ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം.
കൂ​ടാ​തെ എ​സ്കോ​ട്ട് സ​ർ​വീ​സു​ക​ളും ഇ​വ​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫ്ലാ​റ്റു​ക​ളാ​യ​തി​നാ​ൽ പോ​ലീ​സി​ന് റെ​യ്ഡ് ന​ട​ത്തു​വാ​നും ആ​കു​ന്നി​ല്ല.
എ​റ​ണാ​കു​ളം സൗ​ത്ത്, നോ​ർ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​മു​ഖ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ർ പെ​ണ്‍​വാ​ണി​ഭ സം​ഘ​ങ്ങ​ളു​ടെ ഏ​ജ​ന്‍റു​മാ​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.
വാ​ട്സ് ആ​പ്പി​ലൂ​ടെ​യും പെ​ണ്‍​വാ​ണി​ഭം
പ​ണം സ​മ്പാ​ദി​ക്കാ​നു​ള്ള എ​ളു​പ്പ​വ​ഴി എ​ന്ന നി​ല​യ്ക്കാ​ണ് പ​ല സ്ത്രീ​ക​ളും വാ​ണി​ഭ സം​ഘ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. ഇ​ട​നി​ല​ക്കാ​രി കൈ​വ​ശ​മു​ള​ള പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ആ​വ​ശ്യ​ക്കാ​ര​ന് വാ​ട്ട്‌​സ്ആ​പ്പി​ലൂ​ടെ അ​യ​ച്ച് കൊ​ടു​ക്കു​ക​യാ​ണ് പ​തി​വ്.
അ​യ​ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ല്‍ നി​ന്നും ഇ​ഷ്ട​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ തെ​ര​ഞ്ഞെ​ടു​ത്ത ശേ​ഷം ആ​വ​ശ്യ​ക്കാ​ര​ന്‍ ഇ​ട​നി​ല​ക്കാ​രി​യെ വി​വ​ര​മ​റി​യി​ക്കു​ന്നു.
അ​തി​നു​ശേ​ഷം പ​ണ​മി​ട​പാ​ട് ന​ട​ത്തു​ക​യും ചെ​യ്യു​ന്നു.10,000 രൂ​പ മു​ത​ല്‍ 25,000 രൂ​പ വ​രെ​യു​ള്ള ഇ​ട​പാ​ടു​ക​ളാ​ണ് വാ​ട്ട്‌​സ്ആ​പ്പി​ലൂ​ടെ ദി​വ​സ​വും ന​ട​ക്കു​ന്ന​ത്.
പെ​ണ്‍​കു​ട്ടി​ക​ളെ ആ​വ​ശ്യ​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന സം​ഘ​വും ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​ത് വാ​ട്ട്‌​സ്ആ​പ്പ് വ​ഴി​യാ​ണ്