അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിലൂടെയാണ് സാധ്യമാകുന്നത് എന്നത് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണെന്ന് ആരോപണം. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കിലും മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട അറ്റ്‌ലസ് രാമചന്ദ്രന് ഈ വര്‍ഷം ആഗസ്തില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാം. ഈ സാഹചര്യത്തില്‍ കേന്ദ്രം ഇടപെടുന്നുവെന്നത് രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. 2015 ആഗസ്തിലാണ് രാമചന്ദ്രന്‍ മൂന്ന് വര്‍ഷത്തേക്ക് തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായത്. ശിക്ഷാ കാലാവധി തീരാറായ സമയത്തുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ രാഷ്ട്രീയ ലാഭം മുന്നില്‍ കണ്ട് മാത്രമാണെന്നാണ് ആരോപണം. മൂന്ന് വര്‍ഷം കഴിയുന്ന ഈ വര്‍ഷം ആഗസ്തില്‍ അറ്റ്‌ലസ് രാമചന്ദ്രന് പുറത്തിറങ്ങാം. മാനുഷിക പരിഗണന മൂലം 75 വയസ്സ് പൂര്‍ത്തിയായാല്‍ ക്രിമിനല്‍ കേസിലൊഴികെ ജയിലില്‍ കഴിയുന്ന തടവുകാരെ പൊതുമാപ്പു നല്‍കി വിട്ടയക്കുന്ന യുഎഇ ജയില്‍വകുപ്പിന്റെ നടപടിയും അദ്ദേഹത്തിന് സഹായകരമാകും.
അതേസമയം, ജയില്‍ മോചിതനായാലും കടംവീട്ടിയാല്‍ മാത്രമേ അദ്ദേഹത്തിന് യുഎഇ വിട്ട് പോകാന്‍ കഴിയൂ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അഭ്യര്‍ത്ഥന മാനിച്ച് കേന്ദ്രസര്‍ക്കാര്‍ രണ്ടുമാസത്തിനുള്ളില്‍ അറ്റ്‌ലസ് രാമചന്ദ്രനെ മോചിതനാക്കുമെന്ന വാര്‍ത്ത ബാങ്ക് അധികൃതര്‍ തള്ളി. അടച്ചുതീര്‍ക്കാനുള്ള തുകകിട്ടാതെ ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ പണം തിരികെ നല്‍കാനുള്ള ബാങ്കുകള്‍.
അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടൽ ; രാഷ്ട്രീയ ലാഭം മുന്നില്‍ കണ്ടെന്ന് ആരോപണം
RELATED ARTICLES