Friday, April 26, 2024
HomeNationalഎല്ലാ കേന്ദ്രകമ്മിറ്റി അംഗങ്ങളും സ്വത്തു വിവരം വെളിപ്പെടുത്തണമെന്ന് സീതാറാം യച്ചൂരി

എല്ലാ കേന്ദ്രകമ്മിറ്റി അംഗങ്ങളും സ്വത്തു വിവരം വെളിപ്പെടുത്തണമെന്ന് സീതാറാം യച്ചൂരി

എല്ലാ കേന്ദ്രകമ്മിറ്റി അംഗങ്ങളും സ്വത്തു വിവരം വെളിപ്പെടുത്തണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. പാര്‍ട്ടിയോ പദവിയോ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പദവി ഉപയോഗിച്ച് പണം വാങ്ങാന്‍ അനുമതിയില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി നയം വ്യക്തമാണ്. വഴിവിട്ട നടപടികള്‍ക്ക് പാര്‍ട്ടിയെ ഉപയോഗിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യെച്ചൂരിയുടെ പ്രതികരണം.ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചെന്ന കാര്യവും യെച്ചൂരി സ്ഥിരീകരിച്ചു. പരാതി കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിയില്‍ അതിന്റേതായ രീതിയും നടപടിക്രമങ്ങളുണ്ട്. പാര്‍ട്ടി രീതിയില്‍ ഉചിതമായ നടപടിയുണ്ടാകും. അക്കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകും. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് മറുപടി നല്‍കിയിട്ടുണ്ട്. അതുതന്നെയാണ് ഇപ്പോള്‍ പാര്‍ട്ടിക്കു പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായിലെ ബാങ്കുകളില്‍ നിന്നും ബിനോയ് കോടിയേരി 13 കോടി രൂപ വായ്പയെടുത്ത് പണം തിരികെ അടക്കാതെ മുങ്ങിയെന്നായിരുന്നു പരാതി. ഇക്കാര്യത്തില്‍ പണം തിരികെ ലഭ്യമാക്കാന്‍ ആവശ്യമായ നപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് യു.എ.ഇ പൗരനായ ഹസന്‍ അല്‍ മര്‍സൂഖി സി.പി.ഐ.എം കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നത്. എന്നാല്‍ അത്തരം പരാതികളൊന്നും ലഭിച്ചില്ലെന്നായിരുന്നു ആദ്യം കേന്ദ്രകമ്മിറ്റിയുടെ പ്രതികരണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments