വോട്ടിങ് മെഷീനിലെ ക്രമക്കേട് ; സുരക്ഷിതമായ ‘എം3’ വിഭാഗത്തില്‍ പെടുന്ന വോട്ടിങ് മെഷീൻ വാങ്ങുന്നു

മധ്യപ്രദേശില്‍ വോട്ടിങ് മെഷീനില്‍ തിരിമറി നടന്നതായുള്ള ആരോപണങ്ങള്‍ ഉയരുന്നതിനിടെ നൂതന വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബാഹ്യ ഇടപെടലുകള്‍ സാധ്യമല്ലാത്ത സുരക്ഷ ഉറപ്പുവരുത്തുന്ന ‘എം3’ വിഭാഗത്തില്‍ പെടുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് വാങ്ങാനൊരുങ്ങുന്നത്. സുരക്ഷയും ആധികാരികതയും ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനം ഈ യന്ത്രത്തില്‍ത്തന്നെ ഉണ്ടാവുമെന്നതാണ് മറ്റൊരു പ്രത്യേകത. ഏകദേശം 1,940 കോടി രൂപയാണ് പുതിയ മെഷീന്‍ വാങ്ങുന്നതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. 9,30,430 വോട്ടിങ് മെഷീനുകളാണ് പുതിയതായി വാങ്ങുന്നത്. അതേസമയം, പുതിയ വോട്ടിങ് യന്ത്രങ്ങള്‍ 2018ല്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമത്വം നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. മധ്യപ്രദേശില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം പരീക്ഷണത്തിനായി പ്രവര്‍ത്തിപ്പിച്ചു നോക്കിയപ്പോള്‍ വോട്ട് ബിജെപിക്ക് മാറിപ്പോവുന്നതായി വാര്‍ത്തയുണ്ടായിരുന്നു.