പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയും ദൃശ്യം ‘ഫെയ്‌സ്ബുക്ക് ലൈവി’ലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന് 14 കാരന്‍ അറസ്റ്റില്‍

ഷിക്കാഗോയിൽ പതിനഞ്ചു വയസുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയും ദൃശ്യം ‘ഫെയ്‌സ്ബുക്ക് ലൈവി’ലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന് അമേരിക്കയിലെ ഷിക്കാഗോയില്‍ പതിന്നാലുകാരന്‍ അറസ്റ്റില്‍. പീഡനം, ബാലലൈംഗികദൃശ്യങ്ങളുടെ പ്രചാരണം എന്നീ കുറ്റങ്ങള്‍ പ്രതിക്കുമേല്‍ ചുമത്തി. പ്രായം കണക്കിലെടുത്ത് പ്രതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് പോലീസ് പറഞ്ഞു.

മാര്‍ച്ച് 19 ന് കുടുംബത്തോടൊപ്പം പള്ളിയില്‍പ്പോയി മടങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ഇരുപത്തിയൊന്നിന് കണ്ടെത്തി. ഇതിനിടെ അഞ്ചാറുപേര്‍ കുട്ടിയെ ബലാത്സംഗംചെയ്തു. ഭീഷണികാരണം കുട്ടിയും അമ്മയും താമസസ്ഥലം മാറി.

നാല്‍പ്പതോളംപേര്‍ വീഡിയോ കണ്ടെങ്കിലും ആരും ഇക്കാര്യം പോലീസില്‍ അറിയിച്ചില്ല. ഒരു കൗമാരക്കാരനാണ് പെണ്‍കുട്ടിയുടെ ബന്ധുവിനെ ഇക്കാര്യമറിയിച്ചത്. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.