ഓട്ടോ ഡ്രൈവര്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

ganag rape
രണ്ടാം ഭാര്യയിലെ മകളെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കുമ്പള പഞ്ചത്തൊട്ടിയിലെ അബ്ദുല്‍ കരീം (38) ആണ് അറസ്റ്റിലായത്. രണ്ടാം ഭാര്യയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 13 കാരിയെയാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വാടക വീട്ടില്‍ വെച്ചാണ് സംഭവം. പല തവണയായി യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമം നടത്തി വരികയായിരുന്നു. സഹി കെട്ടതോടെ പീഡനത്തിനിരയായ പെണ്‍കുട്ടി നേരിട്ട് സ്റ്റേഷനില്‍ ഹാജരായി പോലീസില്‍ വിവരം പറയുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്നും വിശദമായ മൊഴിയെടുത്ത ശേഷം പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. പെണ്‍കുട്ടിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റി. കുമ്പള സി.ഐ. കെ പ്രേംസദന്‍, എസ്.ഐ ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ അബ്ദുല്‍ കരീം കാസര്‍കോട്ട് നടന്ന എ.ടി.എം കവര്‍ച്ചാ കേസിലെ പ്രതി കൂടിയാണെന്ന് പോലീസ് വെളിപ്പെടുത്തി. പ്രതിയുടെ ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു.