Saturday, May 18, 2024
HomeNationalപോലീസ് യൂണിഫോമില്‍ വനിതാ പോലീസുകാരുടെ നൃത്തം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

പോലീസ് യൂണിഫോമില്‍ വനിതാ പോലീസുകാരുടെ നൃത്തം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

പോലീസ് യൂണിഫോമില്‍ സദസ്സിൽ ആവേശത്തിരയിളക്കി വനിതാ പോലീസുകാരുടെ നൃത്തം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഓള്‍ വുണണ്‍ സംബര്‍ക്ക് സഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സുനേ സഹേലി എന്ന പരിപാടിക്കിടെയായിരുന്നു വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ നൃത്തം വെച്ചത്.സപ്ന ചൗധരിയുടെ തേരി ആഖ്യാ കാ യോ കാജല്‍ എന്ന് തുടങ്ങുന്ന ഗാനത്തിനൊന്നും ഉദ്യോഗസ്ഥര്‍ സ്റ്റേജില്‍ കയറി നൃത്തം വയ്ക്കുകയായിരുന്നു. പരിപാടിക്കിടെ ഈ പാട്ട് കേട്ട് തുടങ്ങിയപ്പോള്‍ മൂന്ന് ഉദ്യോഗസ്ഥര്‍ സ്റ്റേജില്‍ കയറി നൃത്തം തുടങ്ങി.പതിയെ നൃത്തച്ചുവടുകളുമായി കൂടുതല്‍ പേര്‍ എത്തിയതോടെ ആവേശമായി. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥയടക്കം സ്റ്റേജിലെത്തി നൃത്തം വെച്ചു. ചടങ്ങില്‍ പങ്കെടുത്തവര്‍ ഷൂട്ട് ചെയ്ത വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലാവുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments