ലോക്ഡൗണ്‍ നിയമലംഘനം; ഇന്നലെ (എപ്രില്‍ 3) 388 അറസ്റ്റ്

ലോക്ഡൗണ്‍ പത്തുദിവസം പൂര്‍ത്തിയാകുമ്പോഴും ഇതുമായി  ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് ജില്ലയില്‍ കുറവില്ല. പോലീസ് പരിശോധന ശക്തമാക്കിയിട്ടും  വിലക്ക് ലംഘിച്ച് വാഹനങ്ങളുമായും അല്ലാതെയും ആളുകള്‍ പുറത്തിറങ്ങുകയാണെന്നും ഇതു കര്‍ശനമായി തടയുമെന്നും ജില്ലാ പോലീസ് മേധാവി കെ ജി  സൈമണ്‍ ആവര്‍ത്തിച്ചു.  ആകെ 387 കേസുകളിലായി 388 പേരെ അറസ്റ്റ് ചെയ്യുകയും 318 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ലോക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് വീട്ടില്‍ നമസ്‌കാരം നിര്‍വഹിച്ചതിന് എടുത്ത കേസ് ഉള്‍പ്പെടെയാണിത്. പത്തനംതിട്ട മദീന ജംഗ്ഷനില്‍ ഗ്രീന്‍ ഗാര്‍ഡനില്‍ നജീം രാജന്റെ വീട്ടില്‍ 10 പേര്‍ ചേര്‍ന്നാണു നമസ്‌കാരം നിര്‍വഹിച്ചത്. ഇവരെ അറസ്റ്റ് ചെയ്തു. ലോക്ഡൗണും നിരോധനാജ്ഞയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു തരത്തിലുള്ള കൂടിച്ചേരലുകളും അനുവദിക്കുന്നില്ലെന്നും ജനങ്ങള്‍ ഒരു കാരണവശാലും ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടരുതെന്നതും ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടു.

ഇതുവരെ പിടിച്ചെടുത്തത് 2284 വാഹനങ്ങള്‍; ലോക്ഡൗണിന് ശേഷമേ വിട്ടുകൊടുക്കു വിജിലന്‍സ് ഉള്‍പ്പെടെയുള്ള ജില്ലയിലെ മുഴുവന്‍ പോലീസിനെയും ഉപയോഗപ്പെടുത്തി വരും ദിവസങ്ങളിലും ലോക്ഡൗണ്‍ ലംഘനങ്ങല്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ തുടരുമെന്നും ലോക്ഡൗണ്‍ തുടങ്ങി ഇതുവരെ പിടിച്ചെടുത്ത 2284 വാഹനങ്ങള്‍ ലോക്ഡൗണി ന്  ശേഷം മാത്രമേ ഉടമകള്‍ക്ക് വിട്ടു നല്‍കുകയുള്ളൂ എന്നും ജില്ലാ പോലീസ് മേധാവി  അറിയിച്ചു.