Saturday, May 18, 2024
HomeNationalഓട്ടോക്കാരന്‍ 1.6 കോടി രൂപയുടെ വില്ല സ്വന്തമാക്കി;വരുമാനത്തിന്റെ ഉറവിടം കാണിക്കാനാവശ്യപ്പെട്ട് ആദായനികുതിവകുപ്പ്

ഓട്ടോക്കാരന്‍ 1.6 കോടി രൂപയുടെ വില്ല സ്വന്തമാക്കി;വരുമാനത്തിന്റെ ഉറവിടം കാണിക്കാനാവശ്യപ്പെട്ട് ആദായനികുതിവകുപ്പ്

ഓട്ടോക്കാരന്‍, ഐടി ഹബ്ബായ വൈറ്റ്ഫീല്‍ഡില്‍ 1.6 കോടി രൂപയുടെ വില്ല സ്വന്തമാക്കിയ ഓട്ടോ ഡ്രൈവര്‍ സുബ്രമണിക്ക്, വരുമാനത്തിന്റെ ഉറവിടം കാണിക്കാനാവശ്യപ്പെട്ട് ആദായനികുതിവകുപ്പ് നോട്ടിസ്. സുബ്രമണിയുടെ വില്ലയില്‍ റെയ്ഡും നടത്തി. ബിജെപി കര്‍ണാടക ജനറല്‍ സെക്രട്ടറിയും മഹാദേവപുര എംഎല്‍എയുമായ അരവിന്ദ് ലിംബാവലി ഉള്‍പ്പെടെ ചില രാഷ്ട്രീയ നേതാക്കളുമായി സുബ്രമണിക്ക് ഇടപാടുണ്ടെന്നും തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പരിശോധനയില്‍ വില്ലയില്‍ നിന്ന് 7.9 കോടി രൂപ പിടിച്ചെടുത്തെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ ഇതു നിഷേധിച്ചു.വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ പങ്കെടുത്ത പൊതു പരിപാടിയില്‍ ഓട്ടോ ഡ്രൈവര്‍ പങ്കെടുത്തിട്ടുണ്ടെന്നും അതല്ലാതെ ഇയാളുമായി യാതൊരു ബന്ധവുമില്ലെന്നും ലിംബാവലി പറഞ്ഞു. സുബ്രമണി ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം മാത്രമുള്ള ആളാണെന്നും വലിയ വില്ല വാങ്ങിയതില്‍ സംശയം തോന്നിയ പ്രദേശവാസികളാണ് കഴിഞ്ഞ മാസം ആദായ നികുതി ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. ബാങ്ക് വായ്പയെടുക്കുന്നതിനു പകരം 1.6 കോടി രൂപ പണമായി നല്‍കിയാണത്രെ വില്ല സ്വന്തമാക്കിയത്. ബെംഗളൂരുവില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി സ്കൂള്‍ നടത്തുന്ന ഓസ്ട്രേലിയന്‍ സ്വദേശിനി ലോറി തനിക്കു സമ്മാനമായി നല്‍കിയതാണ് വില്ലയെന്നാണ് ഇയാളുടെ അവകാശവാദം. ഒരിക്കല്‍ മഴക്കാലത്ത് വാഹനം കിട്ടാതെ വിഷമിച്ച ലോറിയെ താനാണ് വീട്ടിലെത്തിച്ചത്. നല്ല സുഹൃത്തുകളായ ശേഷം തന്റെ കഷ്ടപ്പാട് തിരിച്ചറിയ ലോറി, വില്ല സമ്മാനിക്കുകയായിരുന്നു. സുബ്രമണിക്കെതിരെ കേസെടുത്തിട്ടില്ലെന്നും ബെനാമി ഭൂമി ഇടപാട് സംബന്ധിച്ചാണ് നോട്ടിസയച്ചതെന്നും ആദായ നികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോറി ഇയാള്‍ക്കു പണം നല്‍കിയിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്

RELATED ARTICLES
- Advertisment -

Most Popular

Recent Comments